Friday 26 May 2017

ഒബാമ കെയർ പിൻവലിച്ചു

By BINDU PP.05 May, 2017

imran-azhar

 

 


വാഷിംഗ്ടണ്‍: ഒബാമ കെയർ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതി ജനപ്രതിനിധിസഭ പിൻവലിച്ചു. ഒബാമ കെയറിനു പകരം റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച പുതിയ ബില്ല് നേരിയ ഭൂരിപക്ഷത്തോടെ സഭ പാസാക്കി. യുഎസ് കോണ്‍ഗ്രസിൽ 217 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 213 പേർ എതിർത്തു. ഇനി ബിൽ സെനറ്റിന്‍റെ പരിഗണനയ്ക്കു വിടും. അവിടെയും റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷം ഉണ്ടെങ്കിലും പല റിപ്പബ്ലക്കൻ സെനറ്റർമാരും ഒബാമ കെയർ നിർത്തലാക്കുന്നതിനെ അനുകൂലിക്കുന്നില്ല.ഒബാമ കെയർ പദ്ധതി അവസാനിപ്പിക്കും എന്നത് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഡൊണൾഡ് ട്രംപിന്‍റെ മുഖ്യവാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.