Thursday 27 February 2020




എട്ടാം ക്ലാസുകാരനൊപ്പം ഇരുപത്താറുകാരിയായ അദ്ധ്യാപിക ഒളിച്ചോടി

By Sooraj Surendran .22 Jan, 2020

imran-azhar

 

 

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധി നഗറിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കൊപ്പം ഇരുപത്തറുകാരിയായ അദ്ധ്യാപിക ഒളിച്ചോടി. ഇവർ തമ്മിൽ ഒരു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നുവെന്നും, ബന്ധം അംഗീകരിക്കപ്പെടില്ലെന്ന ബോധ്യത്തെ തുടർന്നാണ് ഒളിച്ചോടിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് വിദ്യാർത്ഥിയുടെ പിതാവ് പോലീസിൽ പരാതി നൽകി. ഇവരുടെ ബന്ധം മനസിലാക്കിയ സ്‌കൂൾ അധികൃതർ പലതവണ താക്കീത് നൽകിയിരുന്നതായും പോലീസ് പറയുന്നു.

 

ഇവർ എവിടെയാണുള്ളതെന്ന് കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മൊബൈൽ ഫോൺ കൈവശം വയ്ക്കാത്തതും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നാല് മണി മുതലാണ് ഇരുവരെയും കാണാതാകുന്നത്. അതേസമയം മകനെ അദ്ധ്യാപിക പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതാണെന്ന് വിദ്യാർത്ഥിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതമാക്കി.