Friday 10 July 2020




വീട്ടിൽ മദ്യപിക്കാനെത്തിയ സുഹൃത്തുക്കൾ യുവാവിനെ കൊന്ന് ഭാര്യയെ പീഡിപ്പിച്ചു

By Sooraj Surendran .31 Oct, 2019

imran-azhar

 

 

വിഷിദ: മദ്യപിക്കാനായി വീട്ടിയലെത്തിയ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ചു. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം. നർവദ എന്ന യുവാവിനെയാണ് സുഹൃത്തുക്കളായ സുനില്‍ ഖുഷ്വാല, മനോജ് ഐര്‍വാര്‍ എന്നിവര്‍ ചേർന്ന് കൊലപ്പെടുത്തിയത്. അമിത അളവിൽ മദ്യം നൽകി നര്‍വദയെ മയക്കിയ ശേഷം ഇവർ ഭാര്യയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഉണർന്ന നർവദ സുഹൃത്തുക്കളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മനോജ് ഐര്‍വാര്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നത്. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.