Tuesday 26 October 2021




സ്ത്രീകൾ പ്രവസിക്കാനുള്ളവരാണെന്നും അവർ മന്ത്രിമാർ ആകേണ്ടവരല്ലെന്നും; സ്ത്രീവിരുദ്ധ പരാമർശവുമായി താലിബാൻ

By vidyalekshmi.10 Sep, 2021

imran-azhar

 

കാബൂൾ: താലിബാൻ സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സ്ത്രീവിരുദ്ധ പരാമർശവുമായി താലിബാൻ വക്താവ്. സ്ത്രീകൾ പ്രവസിക്കാനുള്ളവരാണെന്നും അവർ മന്ത്രിമാർ ആകേണ്ടവരല്ലെന്നുമായിരുന്നു താലിബാൻ വക്താവ് സയീദ് സക്കീറുള്ള ഹാഷ്മി.

 


സ്ത്രീകൾക്ക് ഒരിക്കലും മന്ത്രിമാരാകാൻ സധിക്കില്ല, അത്തരത്തിൽ ഒരു ഭാരം അവരുടെ ചുമലിൽ വെച്ചു കൊടുക്കാൻ സാധിക്കില്ല. ടോളോ ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താലിബാൻ വക്താവിന്റെ സ്ത്രീവിരുദ്ധ പരാമർശം.

 


സ്ത്രീകൾ മന്ത്രിസഭയിൽ ഉണ്ടാവുക എന്നത് അടിസ്ഥാനപരമായ കാര്യമല്ലെന്നും അവർ പ്രസവിക്കാനുള്ളവരാണ്. എന്നാൽ അഫ്ഗാനിസ്താനിൽ പ്രതിഷേധം നടത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗം പേരും അഫ്ഗാൻ സ്ത്രീകളല്ലയെന്നും അഭിമുഖത്തിൽ ഹാഷ്മി പറഞ്ഞു.