Wednesday 20 June 2018

കമ്മീഷന് നേരെ വിരട്ടൽ വേണ്ടെന്ന് : പി.സി.ജോർജിനോട് വനിതാകമ്മീഷൻ

By BINDU PP.13 Aug, 2017

imran-azhar

 

 

 

തിരുവനന്തപുരം: വനിതാ കമ്മീഷനെതിരെ പരാമർശം നടത്തിയ പി.സി. ജോർജ് എംഎൽഎയെ രൂക്ഷമായി വിമർശിച്ച് കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈൻ. കമ്മീഷന് നേരെ വിരട്ടൽ വേണ്ടെന്ന് തുറന്നടിച്ച ജോസഫൈൻ സൗകര്യമുള്ളപ്പോൾ ഹാജരാകുമെന്ന തരത്തിലുള്ള പ്രസ്താവനകൾ പദവി മറന്നുള്ളതാണെന്നും കൂട്ടിച്ചേർത്തു. പ്രോസിക്യൂഷൻ നടപടികൾക്കുള്ള കമ്മീഷന്‍റെ അധികാരം ഏട്ടിൽ ഉറങ്ങാനുള്ളതല്ലെന്നും അവർ വ്യക്തമാക്കി.കൊച്ചിയിൽ ആക്രമണത്തിനിരയായ യുവനടിയെ അവഹേളിച്ചു എന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ അറിയിച്ചതിനു പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് കമ്മീനെ പരിഹസിച്ച് പി.സി. ജോർജ് സംസാരിച്ചത്. കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് പറഞ്ഞ ജോർജ് തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോ എന്നും പരിഹസിച്ചിരുന്നു.