Tuesday 20 August 2019




സബ് കളക്ടറെ അധിക്ഷേപിച്ച സംഭവം: എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

By Sooraj Surendran .11 Feb, 2019

imran-azhar

 

 

മൂന്നാർ: ദേവികുളം സബ് കളക്ടർ രേണു രാജിനെ മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിച്ച സംഭവത്തിൽ എസ്.രാജേന്ദ്രന്‍ എം.എൽ.എക്കെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. മൂന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കളക്ടർ രേണു രാജിനെ എം.എൽ.എ പരസ്യമായി അവഹേളിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ അനുനയവുമായി എം.എൽ.എ രംഗത്തെത്തിയെങ്കിലും വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം അനധികൃത കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ട് രേണു രാജ് എ.ജി.യ്ക്ക് കൈമാറി. റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന.