Monday 25 October 2021




കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു; ഭര്‍ത്താവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

By Preethi Pippi.24 Sep, 2021

imran-azhar

 

ഇടുക്കി: ആനയിറങ്ങൽ ഡാമിന് സമീപം ബൈക്ക് യാത്രക്കാരിയെ കാട്ടാന ചവിട്ടിക്കൊന്നു. ചട്ടമൂന്നാർ സ്വദേശി മഹേന്ദ്ര കുമാറിന്‍റെ ഭാര്യ വിജി (35) ആണ് മരിച്ചത്. ഭര്‍ത്താവ് കുമാര്‍ കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് ഓടിരക്ഷപ്പെട്ടു. രാവിലെ 5:50നാണ് സംഭവമുണ്ടായത്.

 

കുമാറും വിജിയും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ രണ്ട് കാട്ടാനകള്‍ നില്‍ക്കുന്നത് കാണുകയും തുടര്‍ന്ന് മടങ്ങിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ വാഹനം മറിയുകയുമായിരുന്നു. കുമാര്‍ വാഹനത്തിനടിയിലും വിജി മുകളിലുമായാണ് വീണത്. പിന്നാലെ ആന വിജിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ വിജി മരിച്ചു.

 

പതിവായി കാട്ടാനകളുടെ സാന്നിധ്യമുള്ള സ്ഥലമാണ് ശങ്കരപാണ്ഡ്യമേട്. രാവിലെ തോട്ടത്തിലേക്ക് ജോലിക്ക് പോകുന്ന തൊഴിലാളികളുള്‍പ്പെടെ ഈ മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തിനിരയാകുന്നത് പതിവാണ്. അടിമാലി താലൂക്ക് ആശുപത്രിയിലാണ് വിജിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കുമാറും ഇവിടെ ചികിത്സയിലാണ്.