Wednesday 21 February 2018

മഞ്ജുവിനെതിരെ ആരോപണം വിലയിരുത്തി വിമന്‍ ഇന്‍ കളക്ടീവ് സിനിമ

By online desk.13 Aug, 2017

imran-azhar

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലിലായ ദിലീപ് മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരെ ആരോപണമുയര്‍ത്തിയ സാഹചര്യത്തിലുള്ള കാര്യങ്ങള്‍ വനിത സംഘടന വിമന്‍ ഇന്‍ കളക്ടീവ് ചര്‍ച്ച ചെയ്തു. മഞ്ജുവിനെതിരെ ആരോപണമുയര്‍ന്നത് സംഘടനയെ അലോസരപ്പെടുത്തുന്നുണ്ട്.

മഞ്ജുവിന്‍റെ അസാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. റിമ കല്ലിംഗല്‍, പാര്‍വതി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

മഞ്ജുവിനെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ എന്തെങ്കിലും പുറത്തുവന്നാല്‍ സ്വീകേരികേണ്ട നിലപാട് ചര്‍ച്ച ചെയ്തെന്നാണറിയുന്നത്. ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സംഘടനയുടെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്ന് ഭാരവാഹികള്‍ക്ക് ആശങ്കയുണ്ട്.

ഡബ്ളിയു സി സി ഉണ്ടായത് തന്നെ ദിലീപിനെ അകത്താക്കാനാണെന്ന തരത്തില്‍ സിനിമാ രംഗത്ത് സംസാരമുണ്ട്. മഞ്ജു വാര്യര്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ ഗൂഡലോചനയുണ്ടെന്ന് ആരോപിച്ചിരുന്നെന്ന് ദിലീപ് ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുമെ എ ഡി ജി പി സന്ധ്യയുമായും മഞ്ജുവിന് ബന്ധമുണ്ടെന്ന് ദിലീപ് പറയുന്നു.