Tuesday 16 July 2019




യുപിയില്‍ യുവതിയെ പിതാവും സഹോദരനും അമ്മാവന്മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

By Anju N P.29 Nov, 2017

imran-azhar

 


മുസാഫര്‍നഗര്‍: യുവതിയെ പിതാവും സഹോദരനും അമ്മാവന്മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിനു സമീപം ധനേദ് ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
കാമുകനായ യുവാവിനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് തിരികെയെത്തിച്ചു. തുടര്‍ന്ന് മാസങ്ങളോളം വീട്ടുതടങ്കലിലിട്ട് പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയെന്നാണ് പരാതി.


പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അലഹാബാദ് ഹൈക്കോടതിയാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.