Friday 25 September 2020




സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ? മുഖ്യമന്ത്രിയുടെ പ്രതികരണം

By Sooraj Surendran.23 Jul, 2020

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് പോസിറ്റീവ് കേസുകളും, സമ്പർക്ക രോഗബാധിതരുടെയും എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കണമെന്ന ആവശ്യം വർധിച്ചുവരികയാണ്. ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ സമ്പൂർണ ലോക്ക്ഡൗൺ എന്ന ആവശ്യം തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന പതിവ് വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനമായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലാണ് തുടർച്ചയായി രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുന്നത്. എവിടെയും രോഗം എത്താമെന്ന അവസ്ഥയാണ് ഇപ്പോൾ, ജനങ്ങൾ കടുത്ത ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.