Tuesday 02 June 2020




കൊറോണയെ നേരിടാൻ നഴ്സുമാരുടെ കുറവ് - ലോകത്തിൽ 60 ലക്ഷം നഴ്‌സുമാരുടെ കുറവുണ്ടെന്ന് ലോക ആരോഗ്യ സംഘടന

By online desk .07 Apr, 2020

imran-azhar


ജനീവ: ലോകം വാലിയ ഒരു മഹാമാരിയെ നേരിടുമ്പോൾ ഏറ്റവും ആവശ്യമായി വേണ്ട ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിൽ വലിയ കുറവ് കൊറോണക്കാലത്തും ലോകത്തിൽ 60 ലക്ഷം നേഴ്സ് മാരുടെ കുറവെന്ന് ലോക ആരോഗ്യ സംഘടന.


ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ല് എ ന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരുവിഭാഗം ആളുകളാണ് നഴ്സുമാർ . കൊറോണ കാലത്ത് നാം ഏറ്റവും ബഹുമാനത്തോടെയും സ്നേഹത്തോടെയും അവരെ നോക്കി കാണുന്നു . കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ മുൻ നിരയിൽ തന്നെയുണ്ട് ഈ മാലാഖമാർ . ലോകത്തെ ആരോഗ്യവാന്മാരാക്കി നിര്‍ത്തുന്നതിനായി അവര്‍ക്കും ലോകത്തിന്റെ പിന്തുണ ലഭിക്കേണ്ടതുണ്ട്- ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയോസിസ് പ്രസ്താവനയില്‍ പറഞ്ഞു.

കണക്കുകള്‍ പ്രകാരം ലോകത്ത് 28 മില്ല്യണ്‍ നഴ്‌സുമാരാണ്നി  ലവിലുള്ളത്.ആഗോളതലത്തില്‍ നഴ്‌സുമാരുടെ എണ്ണത്തില്‍ 60 ലക്ഷം പേരുടെ കുറവാണുള്ളത്. ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് നഴ്‌സുമാരുടെ എണ്ണത്തില്‍ കുറവുള്ളത്. ഈ രാജ്യങ്ങളിലെല്ലാം തന്നെ രോഗങ്ങള്‍, ചികിത്സാപ്പിഴവ്, മരണനിരക്ക് എന്നിവ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ ആകെ ജനസംഖ്യയുടെ 50 ശതമാനം പേരെ മാത്രമാണ് നിലവിലുള്ള നഴ്‌സുമാര്‍ക്ക് പരിചരിക്കാനാവുന്നത്.

നഴ്‌സുമാരുടെ ക്ഷാമം നിലവിലെ സാഹചര്യത്തെ നേരിടുന്നതിനെ കാര്യമായി ബാധിക്കുന്നുണ്ട് അതുകൊണ്ടുതന്നെ എല്ലാ രാഷ്ട്രങ്ങളും നഴ്‌സിങ് രംഗത്തും നേഴ്‌സിങ് വിദ്യാഭ്യാസ മേഖലയിലും നിക്ഷേപം നടത്താന്‍ തയ്യാറാവണം. സ്ത്രീകള്‍ ഭൂരിപക്ഷമുളള ഈ മേഖലയിലേക്ക് പുരുഷന്മാരും കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു