Wednesday 12 December 2018


പീതജ്വരം: ബ്രസീലില്‍ പോകുന്നവര്‍ജ്ജ് ജാഗ്രതാ നിര്‍ദ്ദേശം

By praveen prasannan.26 Jan, 2018

imran-azhar


റിയോ ഡി ജനീറോ: ബ്രസീലില്‍ പീതജ്വരം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍ ആ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ പ്രതിരോധ കുത്തിവയ് പ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.യു എസ് എംബസിയും രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രങ്ങളുമാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

റിയോ ഡി ജനീറോ, സാവോ പോളോ, എസ്പിരിറ്റോ സാന്‍റോ , ബഹിയ എന്നി സംസ്ഥാനങ്ങളില്‍ പോകുന്നവരാണ് ജഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഈ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന ഒന്പത് വയസിനു മുകളില്‍ പ്രായമുള്ളവര്‍ പ്രതിരോധ കുത്തിവയ് പ് എടുക്കണം.

തലച്ചോറിനെ ബാധിക്കുന്ന പനിയാണ് പീതജ്വരം. കൊതുകുകള്‍ വഴിയാണ് ഇത് പടരുന്നത്. പ്രതിരോധ കുത്തിവയ് പ് 99 ശതമാനം ഫലപ്രദമാണ്.

2017 മുതല്‍ ബ്രസീലില്‍ പലതവണ പീതജ്വരം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ സെപ്തംബറിന് ശേഷം പനി പടരുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ വീണ്ടും പീതജ്വരം പൊട്ടിപ്പുറപ്പെട്ടതാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കാന്‍ കാരാണം. കഴിഞ്ഞ ജൂലൈക്ക് ശേസ്വ്ഹം 53 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതില്‍ പകുതി മരണങ്ങളും കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായതാണ്.