Saturday 20 July 2019




വിദ്വേഷ പ്രസംഗം നടത്തി: യോഗിക്കും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

By anju.15 Apr, 2019

imran-azhar

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ വിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും വിലക്ക് ഏര്‍പ്പെടുത്തിയത്.

 

മൂന്നു ദിവസത്തേക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് യോഗിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.ചൊവ്വാഴ്ച രാവിലെ ആറ് മണിമുതല്‍ 72 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്. മായാവതിക്ക് 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്.

 

സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചതാണ് യോഗിക്ക് വിനയായത്. മോദിജി കി സേന എന്നാണ് യോഗി സൈന്യത്തെ വിശേഷിപ്പിച്ചത്.