By praveen prasannan.17 Oct, 2017
ന്യൂഡല്‍ഹി~ നിങ്ങള്‍ സംസാരിക്കുന്നത് മുന്‍ രാഷ്ട്രപതിയോടാണെന്ന് മറക്കരുതെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്ദ്ദേശായിയോട് പ്രണബ് മുഖര്‍ജി. ഇന്ത്യ ടുഡെ ചാനലിന്‍െറ എക്സിക്യൂട്ടീവ് എഡിറ്ററാണ് സര്‍ദ്ദേശായി. ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെ ഇടയ്ക്ക് കയറി അടുത്ത ചോദ്യം ഉന്നയിച്ചതാണ് പ്രണബിനെ ചൊടിപ്പിച്ചത്.
ടി.വി സ്ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ കൊതിച്ചിരുന്ന വ്യക്തിയല്ല താനെന്നും നിങ്ങള്‍ ക്ഷണിച്ചതു കൊണ്ടാണ് ഞാന്‍ വന്നതെന്നും അദ്ദേഹം ഓമ്മപ്പെടുത്തി. തുടര്‍ന്ന് രാജ്ദീപ് സര്‍ദ്ദേശായി ക്ഷമ ചോദിച്ചു. പ്രണബ് തന്‍െറ പുസ്തകത്തിന്‍െറ മൂന്നാം വാല്യം ഇറങ്ങുന്നതുമായി ബന്ധപ്പെട്ടാണ് അഭിമുഖത്തിനായി എത്തിയത്.
മറ്റൊരു മാധ്യമ സ്ഥാപനമായ ഇന്ത്യന്‍ എക്സ്പ്രസിനു നല്കിയ അഭിമുഖത്തില്‍, രണ്ടാം യു.പി.എ കാലത്ത് സമരപ്രഖ്യാപനം നടത്തിയ ബാബാരാം ദേവിനെ പിന്തിരിപ്പിക്കുന്നതിനായി കൂടിക്കാഴ്ച്ച നടത്തിയത് തെറ്റായിപ്പോയെന്നും വിലയിരുത്തി. രണ്ടാം യു.പി.എ സര്‍ക്കാറിന്‍െറ കാലത്താണ് ബാബാ രാംദേവുമായി പ്രണബ് കുമാര്‍ മുഖര്‍ജി കൂടിക്കാഴ്ച്ച നടത്തിയത്. തന്‍െറ ഹിന്ദി നല്ലതല്ലാത്തതിനാല്‍ കപില്‍ സിബലിനെയും കൂടെ കൂട്ടിയതായും അദ്ദേഹം പറഞ്ഞു. യു.പി.എ സര്‍ക്കാറിന്‍െറ കാലത്തെ അണ്ണാ ഹസാരെയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പ്രണബ് ഇക്കാര്യം പറഞ്ഞത