Friday 15 November 2019




പ്രതിപക്ഷം കാവല്‍ക്കാരനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നു:പക്ഷേ കാവല്‍ക്കാരന്‍ ജാഗ്രതയോടെ നില്‍ക്കും', മോദി

By anju.03 Mar, 2019

imran-azhar


ബിഹാര്‍: കാവല്‍ക്കാരന്‍ കള്ളന്‍ മാത്രമല്ല, ഭീരുവും കൂടിയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് മറുപടി പ്രധാനമന്ത്രി നരേന്ദ്രമോദി. കാവല്‍ക്കാരനെ പ്രതിപക്ഷം കൂട്ടം ചേര്‍ന്ന് അപമാനിക്കുകയാണെന്നും എന്നാല്‍ കാവല്‍ക്കാരന്‍ ജാഗ്രതയോടെ തുടരുമെന്നും മോദി പറഞ്ഞു. ബിഹാറിലെ എന്‍ഡിഎയുടെ പ്രചാരണറാലിയിലാണ് മോദിയുടെ പരാമര്‍ശം.

 

കോണ്‍ഗ്രസിന്റെ ഓരോ ചോദ്യങ്ങളും പാകിസ്ഥാന്‍ ഉപയോഗിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. 'ആദ്യം നിങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ചോദിച്ചു. ഇപ്പോള്‍ നിങ്ങള്‍ വ്യോമസേനയുടെ ഓപ്പറേഷന് തെളിവ് ചോദിക്കും.' എന്ന് മോദി. ഇത്തരം ചോദ്യങ്ങളുന്നയിച്ച് സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കുകയാണ് രാഹുലെന്നും മോദി ആരോപിച്ചു.

 


'ശത്രുക്കള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ മാത്രം ഇത്തരം ചോദ്യങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നതെന്തിന്? തീവ്രവാദ ഫാക്ടറികള്‍ക്കതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്.' ഈ സമയത്ത് 21 പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് തനിക്കെതിരെ നില്‍ക്കുകയാണ് ചെയ്യുന്നതെന്നും മോദി അരേപിച്ചു.