Thursday 21 September 2017

പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസ് :ഗൂഢാലോചന കണ്ടെത്താൻ പൊലീസ് നടത്തുന്ന ചോദ്യം ചെയ്യലിനോട് മുഖ്യപ്രതി സഹകരിക്കുന്നില്ല

By BINDU PP.07 Jul, 2017

imran-azhar

 

 

കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിൽ ഗുഢാലോചന കണ്ടെത്താൻ പോലീസ് ശ്രമിക്കുന്നുവെങ്കിലും മുഖ്യപ്രതി സുനിൽകുമാർ സഹകരിക്കുന്നില്ല.കേസ് കുഴയുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുകയാണ്. ജയിലിൽനിന്ന് എഴുതിയ കത്തിലെ ഉള്ളടക്കം മാത്രമാണ് സുനി ആവർത്തിക്കുന്നത്. ഗൂഢാലോചനയെക്കുറിച്ച് സുനി ഒന്നും വെളിപ്പെടുത്തുന്നില്ല. സുനിയെ മർദിച്ചിട്ടില്ലെന്ന നിലപാട് പൊലീസ് കോടതിയെ അറിയിക്കും.നടീനടന്മാർ പങ്കെടുക്കുന്ന വിദേശ സ്റ്റേജ് ഷോകൾ സംബന്ധിച്ച വിവരങ്ങൾ മനസ്സിലാക്കാൻ സംഘാടകനായ കെ.എസ്. പ്രസാദിന്റെ മൊഴിയെടുത്തു. ഉപദ്രവിക്കപ്പെട്ട രാത്രിയിൽ നടി അഭയം തേടി എത്തിയ സംവിധായകൻ ലാലിന്റെ വീട്ടിൽ അവരെ സന്ദർശിച്ച നിർമാതാവ് ആന്റോ ജോസഫിന്റെ മൊഴിയും ഇന്നലെ രേഖപ്പെടുത്തി. ആലുവ പൊലീസ് ക്ലബിലുള്ള സുഹൃത്തിനെ സന്ദർശിക്കാൻ എത്തിയതാണെന്നും കൂട്ടത്തിൽ പൊലീസ് ചില കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയെന്നും കെ.എസ്. പ്രസാദ് പ്രതികരിച്ചു.