Sunday 23 July 2017

ദൈവത്തിന്റെ കൈ പതിഞ്ഞ കേസിൽ സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന്: ആക്രമിക്കപ്പെട്ട നടിയുടെ കുടുംബം

By BINDU PP.11 Jul, 2017

imran-azhar

 

 


തൃശൂർ: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണായക അറസ്റ് നടന്നതിൽ സന്തോഷമുണ്ടെന്ന് ക്രമിക്കപ്പെട്ട നടിയുടെ കുടുംബം പറഞ്ഞു. ദൈവത്തിന്റെ കൈ പതിഞ്ഞ കേസിൽ സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. നീതി കിട്ടുമെന്ന്‌ ഞങ്ങൾക്കുറപ്പുണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണ് കേസ് സിബിഐയ്ക്ക് വിടണമെന്ന് പലരും പറഞ്ഞപ്പോഴും കേരളാ പൊലീസിൽ വിശ്വാസമർപ്പിച്ച് ഞങ്ങൾ ഉറച്ചു നിന്നത്.ഈ കേസിന്റെ തുടക്കം മുതൽ പ്രത്യക്ഷമായും പരോക്ഷമായും ഞങ്ങളുടെ കൂടെ നിന്ന് ഞങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകിയ എല്ലാ മാധ്യമ സുഹൃത്തുക്കളോടും കേരളാ പൊലീസിനോടും നല്ലവരായ ജനങ്ങളോടും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത സമൂഹമാധ്യമങ്ങളിലെ സൗഹൃദങ്ങളോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും നടിയുടെ കുടുംബം അറിയിച്ചു.