Saturday 06 June 2020




റാ​ഫ്റ്റിം​ഗി​നി​ടെ അപകടത്തിൽപ്പെട്ട തിരുവനന്തപുരം സ്വദേശി മരിച്ചു.

By Sooraj Surendran.16 Sep, 2019

imran-azhar

 

 

കുളൂ: ഹിമാചൽ പ്രദേശിലെ കുളുവിൽ റാഫ്റ്റിംഗിനിടെ ഉണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു. കെഎസ് രഞ്ജിത്താണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ചയാണ് കുളുവിൽ റാഫ്റ്റിങ്ങിനിടെ അപകടം നടന്നത്. അപകടത്തിൽ രഞ്ജിത്തിനൊപ്പം ഉണ്ടായിരുന്ന എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുളു പോലീസ് സൂപ്രണ്ട് ഗൗരവ് സിംഗ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റാഫ്റ്റിംഗ് ഓപ്പറേറ്റർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് റാഫ്റ്റിങ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.