Thursday 09 July 2020




ഉത്തര്‍പ്രദേശില്‍ യുവാവിനെ ജീവനോടെ കത്തിച്ച് കൊന്നു

By praveenprasannan.02 Jun, 2020

imran-azhar

 ലഖ്‌നോ: യുവതിയുമായി ബന്ധമെന്ന ആരോപണത്തെ തുടര്‍ന്ന് 22 കാരനെ രാത്രി വീട്ടില്‍നിന്ന് ബലമായി പിടിച്ചു വലിച്ച് മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് ഇത്. അംബികാ പ്രസാദ് പട്ടേല്‍ ആണ്്കൊല്ലപ്പെട്ടത്.


അയല്‍ക്കാരാണ് സംഭവത്തിന് പിന്നിലെന്ന് പൊലിസ് പറഞ്ഞു. അയല്‍ വീട്ടിലെ യുവതിയുമായി യുവാവിന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. യുവതിയുടെ പിതാവുള്‍പ്പെടെ രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.


സ്ഥലത്തെത്തിയ പൊലീസിനെയും ആക്രമിച്ചു. മൂന്ന് വാഹനങ്ങളും അഗനിക്കിരയാക്കി. കൊല്ലപ്പെട്ട യുവാവ് അയല്‍വീട്ടിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. യുവതിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. കഴിഞ്ഞ മാസം യുവതിക്ക് പൊലിസില്‍ നിയമനം ലഭിച്ചിരുന്നു. ഇതിനിടെ യുവതിയും യുവാവുമൊത്തുള്ള ഫോട്ടോ സാമൂഹികമാദ്ധ്യമങ്ങളില്‍ പ്രചരിച്ചു. യുവതിയുടെ വീട്ടുകാര്‍ ഇതോടെ കൂടുതല്‍ പ്രകോപിതരായി.



യുവാവാണ് ഫോട്ടോ പ്രചരിപ്പിച്ചതിന് പിന്നിലെന്ന് പറഞ്ഞ് യുവതിയും വീട്ടുകാരും പൊലിസില്‍ പരാതി നല്‍കി. ജയിലിലായിരുന്ന യുവാവ് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പരോള്‍ ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപ്പെടുത്തിയത്.