Friday 24 September 2021




സൊമാറ്റോയുടെ സഹസ്ഥാപകനും ഉന്നത ഉദ്യോഗസ്ഥനുമായ ഗൗരവ് ഗുപ്ത രാജിവെച്ചു

By സൂരജ് സുരേന്ദ്രന്‍.14 Sep, 2021

imran-azhar

 

 

ഫുഡ് ടെക് പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ സഹസ്ഥാപകനും ഉന്നത ഉദ്യോഗസ്ഥനുമായ ഗൗരവ് ഗുപ്ത രാജിവെച്ചു.

 

ഗുപ്തയുടെ രാജിവാർത്ത പുറത്തുവന്നയുടനെ കമ്പനിയുടെ ഓഹരി വില അഞ്ചുശതമാനം താഴ്ന്ന് 136.20 രൂപ നിലവാരത്തിലെത്തി.

 

സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. പലചരക്ക്, ആരോഗ്യ ഉത്പന്ന വിതരണമേഖലകളിൽനിന്ന് പിന്മാറുകയാണെന്ന് കമ്പനി വ്യക്തമാക്കിയതിനെ തുടർന്നാണ് ഗൗരവ് ഗുപ്തയുടെ രാജി.

 

സൊമാറ്റോയുടെ പ്രാരംഭ ഓഹരി വില്പനയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്ക് നേതൃത്വംനൽകിയത് ഗുപ്തയാണ്.

 

2015ൽ കമ്പനിയിൽ ചേർന്ന ഗുപ്ത 2018ൽ ചീഫ് ഓപറേറ്റിങ് ഓഫീസറായി. 2019ൽ സഹസ്ഥാപകനുമായി.