Wednesday 28 June 2017

ബ്രിട്ടനില്‍ മൃഗശാല ജീവനക്കാരിയെ കടുവ കടിച്ചു കൊന്നു

By praveen prasannan.31 May, 2017

imran-azhar

ലണ്ടന്‍: ബ്രിട്ടനില്‍ മൃഗശാല ജീവനക്കാരിയെ കടുവ കടിച്ച് കൊന്നു. കേംബ്രിഡ്ജ് ഷെയറിലെ ഹാമര്‍ടണ്‍ മൃഗശാലയിലാണ് സംഭവം.

റോസ കിംഗ്(33) ആണ് ദാരുണാന്ത്യത്തിനിരയായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

മറ്റൊരു ജീവനക്കാരന്‍ അബ്വദ്ധത്തില്‍ കടുവയുടെ കൂട്ടില്‍ കുടുങ്ങിയതറിഞ്ഞ് രക്ഷിക്കാന്‍ എത്തിയതായിരുന്നു റോസ കിംഗ്. കൂട്ടിനുള്ളില്‍ കയറിയ റോസയെ കടുവയുടെ ആക്രമണത്തില്‍ നിന്നും രല്‍ക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് മാരക മുറുവുകളേറ്റു.

മൃഗശാലയില്‍ ധാരാളം കാഴ്ചക്കാര്‍ ഉണ്ടായിരിക്കെയാണ് സംഭവം. ഇവരെ മറ്റ് ജീവനക്കാര്‍ സമചിത്തത്തയോടെ പുറത്തിറക്കി.

വെള്ളക്കടുവയുടെ ശ്രദ്ധ തിരിക്കാന്‍ കല്ലുകളും മറ്റും ചിലര്‍ വലിച്ചെറിഞ്ഞത് മൃഗത്തിന്‍റെ കൂടുതല്‍ പ്രകോപിപ്പിക്കുകയായിരുന്നു. പിന്നീട് പൊലീസും മൃഗശാല ജീവനക്കാരും ഇറച്ചിക്കഷണം കാട്ടി ശ്രദ്ധ തിരിച്ചെങ്കിലും അതിനകം റോസ കിംഗ് മരിച്ചിരുന്നു.