Tuesday 24 November 2020
OFFBEAT

റേസിംഗ് പ്രേമികളെ തയ്യാറായിക്കോളു, തലസ്ഥാനത്ത് ഗോകർട്ടിങ് സർക്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു

തിരുവനന്തപുരം: റേസിങ്ങിനോട് കമ്പമില്ലാത്ത യുവാക്കൾ ആരാണുള്ളത്. ഒരു റേസിംഗ് കാറോ, ബൈക്കോ സ്വന്തമാക്കണമെന്ന ആഗ്രഹവും പേറി നടക്കുന്നവരാണ് ഭൂരിഭാഗം യുവാക്കളും. അത്തരക്കാർക്കിതാ ഒരു സന്തോഷവാർത്ത. റേസിംഗ് പ്രേമികൾക്കായി സംസ്ഥാനത്തെ ആദ്യത്തെ ഗോകർട്ടിങ് സർക്യൂട്ട് തലസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു. ആക്കുളം റോഡിലുള്ള ഫൺ പ്ലക്സിലാണ് സുഹൃത്തുക്കളായ മൂന്ന് യുവ എൻജിനീയർമാർ ചേർന്ന് ഗോകർട്ടിങ് സർക്യൂട്ട് ആരംഭിച്ചിരിക്കുന്നത്. മെക്കാനിക്കൽ എൻജിനീയർ വിദ്യാർത്ഥികളായാ ഷമീമും, അനന്തുവും, മിഥുനും ചേർന്നാണ് പുത്തൻ ആശയം തലസ്ഥാന നഗരിയിൽ ജൂൺ ഒന്നിന് യാഥാർഥ്യമാക്കിയിരിക്കുന്നത്. ബാംഗ്ലൂർ, ഹൈദരാബാദ് പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിലാണ് ഇത്തരത്തിലുള്ള ഗോകർട്ടിങ് സർക്യൂട്ടുകൾ സാധാരണയായി നാം കണ്ടുവരാറുള്ളത്.

രൂപമാറ്റം വരുത്തിയ ബൈക്കിൽ കറക്കം, ഹെൽമെറ്റ് ഇല്ല; പെൺകുട്ടിക്ക് 20,500 രൂപ പിഴ

ആയൂർ: രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെ കറങ്ങിയ പെൺകുട്ടിക്ക് കിട്ടിയത് എട്ടിന്റെ പണി. ഹെൽമറ്റു ഇല്ലാതെ പെൺകുട്ടി ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മോട്ടർ വാഹന വകുപ്പിന്റെ നടപടി. പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകുകയും 20,500 രൂപ പിഴ ചുമത്തുകയും ചെയ്തു. മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണു നടപടി സ്വീകരിച്ചത്. ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻ‌സാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നത്.

കൊറോണ: ഫാഷൻ മേഖലയെ ഇഷ്ടപ്പെടുന്നവർക്ക് ഐ‌എഫ്‌പി‌എൽ അംഗീകാരത്തോടെ ഓൺലൈൻ വർക്ഷോപ്പുകൾ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിൽമേഖലയിലാകമാനം പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ, ഫാഷൻ മേഖലയെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ദാലു ഫാഷൻ ഫാക്ടറിയുമായി സഹകരിച്ച് ഐ‌എഫ്‌പി‌എല്ലും മിസ്റ്റർ & മിസ്സിസ് ഇൻ‌ഡിവുഡും കൈ കോർത്തുകൊണ്ട് ഫാഷൻ മേഖലയിൽ താല്പര്യമുള്ളവർക്കായി ഒരു ഓൺലൈൻ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. മേക്കപ്പ്, ആരോഗ്യം, ശാരീരികക്ഷമത, ക്ഷേമം, വ്യക്തിത്വ വികസനം, റാമ്പ് നടത്തം, ഒരു ഷോയുടെ അടിസ്ഥാന പാഠങ്ങൾ / മത്സര പരിശീലനം, സ്റ്റൈലിംഗ്, ഡ്രസ്സിംഗ് എന്നീ പാഠ്യവിഷയങ്ങളാണ് കോഴ്‌സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

'ഞങ്ങളെക്കൊണ്ടാകുന്നതല്ലാതെ അവൾ ഇങ്ങോട്ട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല'; ശ്രീധന്യയുടെ അമ്മ മനസ് തുറക്കുന്നു

ചരിത്രം വീണ്ടും തിരുത്തി കുറിക്കുകയാണ് കേരളം. ശ്രീധന്യ ഐ.എ.എസ്. കുറിച്യസമുദായത്തില്‍ ജനിച്ച ഈ പെണ്‍കുട്ടി ഈ വേദനയുടെയും സഹനത്തിന്റെയും കാലത്തും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. വനവാസി വിഭാഗത്തില്‍ നിന്ന് കേരളത്തില്‍ ആദ്യമായി ഐ.എ.എസ് നേടിയ മിടുക്കിയാണ് ശ്രീധന്യ. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടിയാണ് വയനാട് പൊഴുതന സ്വദേശി പുതു ചരിത്രമെഴുതിയത്. മകളുടെ കഠിനാധ്വാനത്തിന്റെ തിളക്കമുള്ള ഈ മികച്ച നേട്ടത്തിൽ അഭിമാനം കൊള്ളുകയാണ് തൊഴിലുറപ്പു തൊഴിലാളിയായ ഈ അമ്മ.

Show More