Thursday 27 June 2019




20 വര്‍ഷമായി പകല്‍ മുഴുവനും വെള്ളത്തില്‍ കിടക്കുന്നു! കാരണമിതാണ്....

By Anju N P.11 Dec, 2018

imran-azhar


ഇരുപത് വര്‍ഷമായി വെള്ളത്തില്‍ കഴിയുകയാണ് അറുപത്തിയഞ്ചുകാരി .രോഗത്തില് നിന്നും മുക്തി നേടുവാനായാണ് ദിവസം മുഴുവനും വെള്ളത്തില്‍ ഇത്തരത്തില്‍ കിടക്കുന്നത്. വെസ്റ്റ് ബംഗാള്‍ സ്വദേശിനിയാണ് കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി പകല്‍ സമയം മുഴുവന് വീടിനു സമീപമുള്ള നദിയില്‍ മുങ്ങി കിടക്കുന്നത്. ഇവര്‍ താമസിക്കുന്ന ഗ്രാമത്തിന്റെ പേര് വ്യക്തമല്ല. എല്ലാ ദിവസവും സൂര്യോദയത്തിന് മുന്‍പേ ഇവര്‍ തലയില്‍ തുണിയിട്ടു മൂടി കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ് .

 

ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് 1998 മുതലാണ് ഇവര്‍ ഈ ശീലം ആരംഭിച്ചത്. സൂര്യ പ്രകാശം ശരീരത്തില്‍ ഏല്‍ക്കുമ്പോള്‍ ഇവര്‍ക്ക് അസഹനീയമായ വേദനയും പൊള്ളലും അനുഭവപ്പെടുന്നു. ഇതില്‍ നിന്നും മുക്തി നേടുവാനായാണ് ഇവര്‍ വെള്ളത്തില്‍ മുങ്ങി കിടക്കുന്നത്. എല്ലാ ദിവസവും 12 മുതല്‍ 14 മണിക്കൂര്‍ വരെയാണ് ് വെള്ളത്തില്‍ കിടക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ളവരായതിനാല്‍ ആശുപത്രിയില്‍ പോകാനോ ചികിത്സ തേടാനോ കഴിയാത്തതിനാല്‍ വെള്ളത്തെ ആശ്രയിച്ചാണ് ഇവര്‍ ഇതില്‍ നിന്നും മുക്തി നേടുന്നത്. അരിയും കുറച്ചു പച്ചക്കറികളും വെള്ളവുമാണ് ഇവര്‍ ദിവസേന ഭക്ഷിക്കുന്നത്. ഇവര് വെള്ളത്തില്‍ കിടക്കുന്ന സമയങ്ങളില്‍ കുടുംബാംഗങ്ങളാണ് ഭക്ഷണം നദിക്കരയില്‍ ഇവര്‍ക്ക് എത്തിച്ചു നല്‍കുന്നത്.