Wednesday 22 November 2017

20 വര്‍ഷമായി അച്ഛന്‍ ധരിക്കുന്നത് ഒരേ ഷര്‍ട്ട്; കാരണം അറിഞ്ഞ് മകള്‍ ഞെട്ടിപ്പോയി

By Anju.09 Sep, 2017

imran-azhar

 

എന്ത്‌കൊണ്ട് തന്റെ പിതാവ് 20 വര്‍ഷമായി ഒരേ ഷര്‍ട്ട് തന്നെ ധരിക്കുന്നതെന്ന് വെളിപ്പെടുത്തി 24കാരിയായ ജപ്പാനീസ് പെണ്‍കുട്ടി റിയ. തന്റെ ട്വിറ്ററിലൂടെയാണ് റിയ ആ കാര്യം ട്വിറ്ററില്‍ പങ്കുവച്ചത്. മുത്തച്ഛന്റെ മരണത്തിന് ശേഷം റിയ ആ സ്ഥലം വീണ്ടും സന്ദര്‍ശിച്ചപ്പോള്‍ അച്ഛന്റെയും അമ്മയുടെയും പഴയ ഹണിമൂണ്‍ ചിത്രങ്ങള്‍ റിയ കാണാന്‍ ഇടയായി. അന്നെടുത്ത ചിത്രത്തില്‍ അച്ഛന്‍ ഇപ്പോഴും ധരിക്കുന്ന അതെ ഷര്‍ട്ട് കണ്ട് റിയ ചിത്രം ഒന്നുകൂടി ശ്രദ്ധിച്ചു. അച്ഛന്‍ ഇപ്പോഴും ധരിക്കുന്ന അതെ ഷര്‍ട്ട് തന്നെയാണല്ലോ ഇതെന്ന് കണ്ടപ്പോള്‍ റിയയ്ക്ക് കാരണമറിയാനുള്ള ആകാംക്ഷയേറി.

 

 

18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് റിയയുടെ അമ്മ മരിച്ചത്. അമ്മയുടെ ഓര്‍മ്മയ്ക്ക് വേണ്ടയാണ് 20 വര്‍ഷമായി അച്ഛന്‍ ആ പഴയ ഷര്‍ട്ട് തന്നെ ധരിക്കുന്നത് എന്ന സത്യം റിയ തിരിച്ചറിയുന്നത്. അച്ഛന്റെ പഴയ ഓര്‍മകളെ തിരിച്ചറിയാന്‍ താന്‍ വൈകിപ്പോയി എന്ന കുറ്റബോധവുമുണ്ട് റിയയ്ക്ക്. അച്ഛന്‍ എന്തുകൊണ്ട് മറ്റൊരു വിവാഹം കഴിച്ചില്ല എന്നതിനുള്ള കാരണവും തനിക്കിപ്പോള്‍ വ്യക്തമായെന്ന് റിയ പറയുന്നു. 20 വര്‍ഷമായി താന്‍ പോലും അറിയാതിരുന്ന ആ രസഹ്യം വെളിപ്പെട്ട സന്തോഷം മറ്റുള്ളവരുമായി പങ്കിടാനാണ് റിയ പോസ്റ്റ് എഴുതിയത്. കുറിപ്പിനൊപ്പം അച്ഛന്റെയും അമ്മയുടെയും ആ പഴയ ചിത്രം കൂടി റിയ ട്വിറ്ററില്‍ പങ്കുവച്ചു.