Saturday 18 January 2020




ചോരക്കുഞ്ഞിനെ കൊന്ന് ചെടിച്ചട്ടിയില്‍ കുഴിച്ചിട്ടു; 18 കാരി അറസ്റ്റില്‍

By anju.20 Apr, 2019

imran-azhar


ടെക്സസ് : പ്രസവിച്ച ഉടന്‍ ചോരക്കുഞ്ഞിനെ കൊന്ന് ചെടിച്ചട്ടിയില്‍ കുഴിച്ചിട്ട അമ്മ അറസ്റ്റിലായി . ടെക്സസിലെ കരോള്‍ട്ടണിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നിരിക്കുന്നത്. 18 കാരിയായ കുട്ടിയുടെ അമ്മ ജാസ്മിന്‍ ലോപസാണ് പോലീസ് പിടിയിലായിരിക്കുന്നത്.

 

മാര്‍ച്ച് മൂന്നിനാണ് കൊലപാതകം നടക്കുന്നത്. കൂടെ താമസിക്കുന്നവര്‍ പോലും അറിയാതെ സ്വന്തം കിടപ്പുമുറിയിലാണ് ഇവര്‍ കുഞ്ഞിനെ പ്രസവിച്ചത്.കുഞ്ഞ് കരയാന്‍ ശ്രമിക്കുന്നതിനിടെ തുണി ഉപയോഗിച്ചു കുട്ടിയുടെ മുഖം അമര്‍ത്തി മരണം ഉറപ്പാക്കി. തുടര്‍ന്ന് കുട്ടിയെ ബാഗിലാക്കി കൂട്ടുകാരിയുടെ വീട്ടിലെത്തി. കുട്ടി മരിച്ചുവെന്നു വീണ്ടും ഉറപ്പാക്കിയ ശേഷം ഇരുവരും ചേര്‍ന്ന് വലിയൊരു ചെടിച്ചട്ടി വാങ്ങി അതിനുള്ളില്‍ കുട്ടിയെ കിടത്തി മണ്ണിട്ടുമൂടി.തുടര്‍ന്ന് പെറി സെമിത്തേരിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

 

ജനിക്കുമ്‌ബോള്‍ തന്നെ കുട്ടി മരിച്ചിരുന്നെന്നാണ് ജാസ്മിന്‍ പോലീസിന് ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളാണ് വഴിത്തിരിവായത്. പ്രസവിച്ച സമയത്ത് ഉടനെ ക്യാമറയില്‍ കുട്ടിയുടെ മുഖം പതിഞ്ഞിരുന്നു. ഇതില്‍ നിന്ന് കുഞ്ഞിന് ജീവനുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി . അറസ്റ്റിനുശേഷം ജാസ്മിനെ ഡാലസ് കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി .