Saturday 21 July 2018

മണ്ണപ്പമല്ല നല്ല നാടന്‍ മീന്‍ കറി വയ്ക്കുന്ന മൂന്നു വയസുകാരി; സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇവള്‍

By Anju N P.13 Mar, 2018

imran-azhar

 

മണ്ണപ്പവും ചെമ്പരത്തിതാളും കൊണ്ട് കഞ്ഞീം കറിയും ഉണ്ടാക്കി കളിക്കുന്ന കാലം മാറി. ഇവിടെ ഒരു മൂന്നു വയസുകാരി നല്ല നാടന്‍ മീന്‍കറി തന്നെ വച്ച് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്.

 

മീന്‍ കഷണങ്ങളില്‍ ഉപ്പും മുളകും വേണ്ട ചേരുവകളെല്ലാം പാകത്തിന് ചേര്‍ത്ത് നല്ല അസ്സല്‍ കറിയുണ്ടാക്കിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. പാചകം ചെയ്ത കറിയും ചോറും തന്റെ കൂട്ടുകാര്‍ക്ക് വിളമ്പിക്കൊടുക്കാനും അവള്‍ മറന്നില്ല. വീഡിയോ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഈ കൊച്ചുമിടുക്കി വൈറലായിക്കഴിഞ്ഞു.