Saturday 24 June 2017

ത്രീ​ഡി മേക്കപ്പുമായി കാ​ന​ഡ​യിലെ ഒരു സുന്ദരി.............

By BINDU PP.19 Apr, 2017

imran-azhar

 

 


കാനഡയിൽ ഒരു സുന്ദരി തന്റെ അഴക് കൂട്ടാൻ ത്രീഡി രീതിയിൽ മേക്കപ്പ് ചെയ്തു. വാൻകൗവേർ സ്വദേശിനിയായ മിമി ചോയ് എന്ന സുന്ദരിയാണ് ഇതിനൊരുങ്ങിയത്.മൂന്നു വർഷങ്ങൾക്ക് മുൻപ് ബാലൻചെ മക്ഡൊണാൾഡിലുള്ള മേക്ക് അപ്പ് പഠിപ്പിക്കുന്ന സ്കൂളിൽ നിന്നുമാണ് ഇത്തരത്തിലുള്ള മേക്ക് അപ്പ് രീതികളെക്കുറിച്ച് മിമി അറിഞ്ഞത്. തുടർന്ന് ഇത് ഇവർ സ്വന്തം ശരീരത്തിൽ പരീക്ഷിക്കുകയായിരുന്നു.അന്നു മുതൽ മിമി തന്‍റെ മുഖം ഇത്തരത്തിലുള്ള മേക്ക്അപ്പിനായി ഉപയോഗിക്കുകയായിരുന്നു. ഓരോ തവണ ചെയ്തു കഴിയുമ്പോഴും വ്യത്യസ്തമായ ഡിസൈനാണ് മിമി അവലംബിച്ചിരുന്നത്. എന്നാൽ ഈ ചിത്രങ്ങൾ ഈ സുന്ദരി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ആരാധകർ കൂടി....ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി തീർന്നിരിക്കുന്നു ഈ ചിത്രങ്ങൾ.