Wednesday 24 October 2018രണ്ടാനച്ഛന്‍റെ പീഡനത്തിനിരയായ ബാലിക, കാബറേ നര്‍ത്തകി, ഒടുവില്‍ ലണ്ടനെ ഞെട്ടിച്ച ചാരവനിത.....കീലറുടെ ദുരന്തകഥ

By SUBHALEKSHMI B R.07 Dec, 2017

imran-azhar

ഒരു കുറ്റവാളിക്കുപോലും പുതിയ ജീവിതം ആരംഭിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ എനിക്കതുണ്ടാവരുതെന്ന് അവര്‍ ഉറപ്പിച്ചിരുന്നു. വേശ്യയെന്നു പലവട്ടം വിളിച്ചു. എങ്ങനെയാണ് ആ പേരുമായി ഒരാള്‍ ജീവിക്കുക. എല്ളാവരുടെയും പാപങ്ങള്‍ ഞാന്‍ ഏറ്റെടുത്തു'...ലോകം മാദകത്തിടന്പായ ചാരസുന്ദരിയായി ഘോഷിച്ച ക്രിസ്റ്റിന്‍ കീലര്‍ അവസാനകാലത്ത് പറഞ്ഞ വാക്കുകളാണിവ. അവരുടെ ശരീരത്തിനായി കടിപിടി കൂടിയവര്‍ വിവാദനായികയായതോടെ കൈവിട്ടു. സമൃദ്ധിയുടെ പടവില്‍ നിന്ന് ദാരിദ്യ്രത്തിന്‍റെ പടുകുഴിയിലേക്ക് വീണ കീലറുടെ അവസാനം ഒരു കാലത്ത് ഒരുപാടുപേരെ മോഹിപ്പിച്ച ഒരു സുന്ദരിക്ക് ചേര്‍ന്നതായിരുന്നില്ല. കീലറുടെ കഥ ഇങ്ങനെ:

 


1942 ഫെബ്രുവരി 22ന് ലണ്ടനു പുറത്തുള്ള ഉക്സ്ബ്രിഡ്ജില്‍ കോളിന്‍ കീലര്‍ ജൂലി പെയ്ന്‍ എന്നിവരുടെ മകളായി ജനനം. രണ്ടാംലോക മഹായുദ്ധകാലത്ത് പിതാവ് ഉപേക്ഷിച്ചുപോയി. എഡ്വാര്‍ഡ് ഹഷ് എന്നയാളിനൊപ്പം മാതാവ് താമസം തുടങ്ങി. റെയ്സ്ബറിയിലായിരുന്നു താമസം. വിദ്യാര്‍ത്ഥിനിയായിരിക്കെ കീലറെ അമ്മയുടെ കാമുകനും സുഹൃത്തുക്കളും ലൈംഗികപീഡനത്തിനിരയാക്കി. പോഷകക്കുറവ
ുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ക്കൂളധികൃതര്‍ കീലറെ ഹോളിഡേ ഹോമിലാക്കി. 15~ാം വയസ്സില്‍ ലണ്ടനിലെ സോഹോയിലെ ഒരു വസ്ത്രശാലയില്‍ മോഡലായി. അക്കാലത്തെ പ്രണയത്തെ തുടര്‍ന്ന് 17~ാം വയസ്സില്‍ മാതാവായി. മാസം തികയാതെ പ്രസവിച്ച ആണ്‍ക ുഞ്ഞ് ആറുദിവസം മാത്രമാണ് ജീവിച്ചത്. പിന്നീട് കീലര്‍ റെയ്സ്ബറി വിട്ടു.

 

 

പണം മാത്രം ലക്ഷ്യം മൂലധനം ശരീരം
അതുവരെ അനുഭവിച്ച ദുരിതങ്ങള്‍ കീലറെ മറ്റൊരാളാക്കിയിരുന്നു. എങ്ങനെയും പണമുണ്ടാക്കണമെന്ന് അവര്‍ ഉറച്ചു. ലണ്ടനിലെത്തിയ ക ീലര്‍ ബേക്കര്‍ സ്ട്രീറ്റിലെ ഒരു ഭക്ഷണശാലയില്‍ ജോലിചെയ്തു. അവിടെ വച്ച് മുറേയ്സ് കാബറെ ക്ളബില്‍ ജോലി നോക്കിയിരുന്ന മൌറീന്‍ ഒ കൊണാറെ കണ്ടുമുട്ടി. ആ പരിചയം കീലറെ കാബറെ ക്ളബിലെത്തിട്ടു. നിശാനര്‍ത്തികയായി അവര്‍ തിളങ്ങി. ജ്വലിക്കുന്ന സൌന്ദര്യം
അവര്‍ക്ക് ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചു. അവിടെവച്ചു തിരുമ്മു ചികില്‍സാ വിദഗ്ധന്‍ സ്റ്റീഫന്‍ വാര്‍ഡിനെ പരിചയപ്പെട്ടതോടെ കീലറുടെ ജീവിതം വഴിമാറിയൊഴുകി. വാര്‍ഡ് വഴി സമൂഹത്തിലെ ഉന്നതരുമായി പരിചയപ്പെട്ട ക്രിസ്റ്റിന്‍ കീലര്‍ ആവശ്യപ്പെട്ടെത്തിയവര്‍ക്കെല്ലാം തന്‍റെ ശീരരവും പ്രണയവും പ്രണയവും നല്‍കി. പണവും സൌകര്യങ്ങളും ആഡംബരപൂര്‍ണ്ണമായ ജീവിതവും പകരം നേടി. പൂര്‍ണനഗ്നയായി കസേരയില്‍ പിണഞ്ഞിരിക്കുന്ന കീലറുടെ ചിത്രം പുരുഷന്മാരെ ത്രസിപ്പിച്ചു. കീലര്‍ക്കുവേണ്ടി കാമുകന്‍മാര്‍ കടിപിടി കൂട ി. പരസ്പരം വെടിയുതിര്‍ക്കുക പോലും ചെയ്തു. അവര്‍ അതെല്ലാം ആസ്വദിച്ചു.

 

 

 

"സെക്സ് ഞാന്‍ ആസ്വദിച്ചു, പുരുഷന്‍മാരെ ആവശ്യാനുസരണം ഉപയോഗിച്ചു. ഞാനൊരു കപടവേഷധാരിയായിരുന്നില്ള. എന്‍െറ അട ുത്തെത്തിയ മറ്റുള്ളവരാണു കപടവേഷം ധരിച്ചത്. അവര്‍ അത്താഴവിരുന്നിനുള്ള വസ്ത്രങ്ങളിലും വജ്രങ്ങളിലും നിശാപാര്‍ട്ടികള്‍ക്കുള്ള വസ് ത്രങ്ങളിലുമാണ് വിചിത്ര ഭാവനാലോകം സൃഷ്ടിച്ചിരുന്നത്' പില്‍ക്കാലത്ത് കീലര്‍ കുറിച്ചു.

 

വാര്‍ഡ് വഴിയാണ് ബ്രിട്ടന്‍റെ യുദ്ധ സെക്രട്ടറി ജോണ്‍ പ്രഫ്യൂമോയെ പരിചയപ്പെടുന്നത്. മധ്യവയസ്കനായ പ്രഫ്യൂമോ ആ 19കാരിക്ക് മ ുന്പില്‍ വീണു.

 

നൂറ്റാണ്ടിന്‍റെ വിവാദം
ജോണ്‍ പ്രഫ്യൂമോയുമായി അടുപ്പത്തിലായ ക്രിസ്റ്റിന്‍ കീലര്‍് സോവിയറ്റ് ഉദ്യോഗസ്ഥന്‍ യവഗേനി ഇവാനോവിനെ പരിചയപ്പെടാന ിടയായതാണ് വിവാദങ്ങളിലേക്ക് നയിച്ചത്. കീലറില്‍ വഴി ബ്രിട്ടന്‍റെ യുദ്ധരഹസ്യങ്ങള്‍ യവഗേനി ഇവാനോവ് ചോര്‍ത്തിയെടുത്തു. പ്രഫ്യ ൂമോയാകട്ടെ അവളുടെ സൌന്ദര്യത്തില്‍ ഭ്രമിച്ചു സ്വയംമറന്നിരുന്നു. പ്രഫ്യൂമോയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകയായിരുന്ന കീലര്‍ ബ്രിട്ടന്‍െറ രഹസ്യങ്ങള്‍ യവഗേനിക്ക് ചോര്‍ത്തിനല്‍കി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി ഇവരെ ശ്രദ്ധിച്ചു തുടങ്ങി. കീലര്‍ക്ക് പിടിവീണു. ആറുമാസം തടവിന് വിധിക്കപ്പെട്ടു. സന്പാദ്യമെല്ലാം കേസ് നടത്തിപ്പിന് ചെലവാക്കി.

 

പ്രഫ്യൂമോയാകട്ടെ 1963~ല്‍ രാജിവച്ചൊഴിഞ്ഞു. അതേവര്‍ഷം തന്നെ യുകെ സര്‍ക്കാരും രാജിവച്ചു. താന്‍ തെറ്റു ചെയ്തിട്ടില്ളെന്ന ന ിലപാടായിരുന്നു മരണം വരെ പ്രഫ്യൂമോ സ്വീകരിച്ചത്. രാഷ്ട്രീയത്തില്‍നിന്നു മാഞ്ഞെങ്കിലും പിന്നീട് സാമൂഹിക പ്രവര്‍ത്തനങ്ങളും മറ്റുമായി കഴിഞ്ഞ അദ്ദേഹം 2006ല്‍ മരിച്ചു.

 

 

 


ക്ഷ 

വേട്ടയാടിയ ഭൂതകാലം

തടവുശികഴിഞ്ഞിറങ്ങിയ കീലറെ പഴയ പരിചയക്കാര്‍ അവഗണിച്ചു. തന്‍റെ ആ മോശം ജീവിതത്തില്‍ നിന്നു രക്ഷപ്പെടാന്‍ കീലറും ആത്മാര്‍ഥമായ ശ്രമം നടത്തി. ദീര്‍ഘനാള്‍ സ്ളൊവേന്‍ എന്ന പേരു സ്വീകരിച്ചു. രണ്ടു തവണ വിവാഹിതയായി. പക്ഷേ രണ്ടും
ശാശ്വതമായിരുന്നില്ല. രണ്ട് ആണ്‍മക്കളുണ്ടായി. തിരിച്ചറിവായപ്പോള്‍ കീലറുടെ ഭൂതകാലത്തെ വെറുത്ത മക്കള്‍അവരില്‍ നിന്ന് അകലം സൂക്ഷിച്ചു. അവസാന കാലത്ത് തീര്‍ത്തും ദാരിദ്യ്രത്തിലായിരുന്നു കീലറിന്‍െറ ജീവിതം. പരസ്യമേഖലയിലും സ്കൂളിലെ കഫറ്റീരിയയിലും റിസപ്ഷനിസ്റ്റായും അവര്‍ പല ജോലികളെടുത്തു. "ഒരു കുറ്റവാളിക്കുപോലും പുതിയ ജീവിതം ആരംഭിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍
എനിക്കതുണ്ടാവരുതെന്ന് അവര്‍ ഉറപ്പിച്ചിരുന്നു. വേശ്യയെന്നു പലവട്ടം വിളിച്ചു. എങ്ങനെയാണ് ആ പേരുമായി ഒരാള്‍ ജീവിക്കുക. എല്ളാവരുടെയും പാപങ്ങള്‍ ഞാന്‍ ഏറ്റെടുത്തു' 2001~ല്‍ അവര്‍ ഒരു മാധ്യമത്തോട് മനസ്സുതുറന്നു