By SUBHALEKSHMI B R.09 Feb, 2018
ഫാന്‍സി ബെയര്‍ ഹാക്കര്‍ എന്ന റഷ്യന്‍ ഹാക്കര്‍ സംഘമാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരം. ഉരുക്കുകോട്ടയെന്ന് ലോകം കരുതിയ അമേരിക്കന്‍ പ്രതിരോധവിഭാഗത്തിലേക്ക് നുഴഞ്ഞുകയറി നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തിയതിലൂടെയാണ് ഈ ഹാക്കര്‍ സംഘം വാര്‍ത്തകളില്‍ നിറഞ്ഞത്. 87 ശാസ്ത്രജ്ഞരെ നിരന്തരം പിന്തുടര്ന്ന് അവരുടെ വിവരങ്ങളിലേക്ക് നുഴഞ്ഞുകയറ ിയാണ് റഷ്യയുടെ സങ്കല്പകരടിക്കുട്ടന്മാര് അമേരിക്കന്‍ ഗര്‍വ്വിന്റെ തലക്കടിച്ചത്. എപിറ്റി28, പോണ് സ്റ്റോം, സോഫസി ഗ്രൂപ്പ്, സെഡ്നിറ്റ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ സൈബര്‍ ചാരസംഘം 2000 മധ്യത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സുമായി ഈ കരടിക്കുട്ടന്മാര്ക്ക് ബന്ധമുണ്ടെന്നാണ് വിവരം. റഷ്യന്‍ സര്‍ക്കാരാണ് ഇവരുടെ സ്പോണ്‍സറെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഫാന്‍സി ബെയര്‍ എന്ന പേരുണ്ടായതു തന്നെ ഇത്തരത്തില്‍ സൈന്യവുമായി ബന്ധപ്പെട്ട കോഡിംഗ് സന്പ്രദായത്തില്‍ നിന്നാണെന്ന ും സുരക്ഷാ ഗവേഷകനായ ഡിമിത്രി അല്‍പെറോവിച്ച് പറയുന്നു. നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനുമായി ബന്ധമുളള രാജ്യങ്ങളെയാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം. ജര്‍മ്മന്‍ പാര്‍ലമെന്റ്, വൈറ്റ്ഹൌസ്, ഓര്ഗനൈസേഷന് ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോ ഓപ്പറേഷന് ഇന്‍ യൂറോപ്പ് എന്നിവയുടെ സൈബര്‍ രഹസ്യങ്ങളും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പ്രചാരണരഹസ്യങ്ങളും ചോര്‍ത്തിയത് ഈ ഹാക്കര്‍ സംഘമാണെന്നാണ് വിവരം. അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെറ്റ് എന്ന വിഭാഗത്തില്‍പെടുന്നതാണ് ഇവരുടെ ആക്രമണര ീതി.