Friday 26 May 2017

കൊച്ചി പഴയ കൊച്ചിയല്ലാട്ടാ....

By Subha Lekshmi B R.29 Apr, 2017

imran-azhar

മെട്രോ വരുന്നതോടെ അറബിക്കടലിന്‍റെ റാണി അടിമുടി മാറും. ഇപ്പോഴേ നഗരം ഒരു പച്ചപരിഷ്ക്കാരിയായി മാറിക്കഴിഞ്ഞു.മെട്രോ ഓടിത്തുടങ്ങുന്പോള്‍ മാറ്റവും തകൃതിയാവും. അപ്പോള്‍ പഴയതുപോലെ വെറും ഓട്ടോഡ്രൈവര്‍മാരായി തുടര്‍ന്നാല്‍ മതിയോ? പോര മാറണം. ഇതാ മാറ്റം വന്നു കഴിഞ്ഞു. ഇനി പാവപ്പെട്ടവന്‍റെ മാത്രം രഥമല്ല....ജനകീയ വാഹനം. ഡ്രൈവര്‍മാര ില്ല...പകരം പൈലറ്റുമാര്‍. അതെ ഓട്ടോഡ്രൈവര്‍മാര്‍ ഇനി മുതല്‍ ഓട്ടോ പൈലറ്റുമാരാണ്. ഏയ് ഓട്ടോയില്‍ മോഹന്‍ലാല്‍ പാടിയതുപോലെ . പത്തുപതിനയ്യായിരം ഓട്ടോ പൈലറ്റുമാര്‍ വ ിലസുന്ന കൊച്ചി.

 

പേരില്‍ മാത്രമല്ല മാറ്റം. പൈലറ്റുമാര്‍ക്കെല്ലാം ഏകീകൃത യൂണിഫോമും ഓട്ടോറിക്ഷള്‍ക്കു പ്രത്യേക ലോഗോയുമുണ്ടാകും. ഓണ്‍ലൈന്‍ ടാക്സി പോലെ വീട്ടുമുറ്റത്തുനിന്നും ഓട്ടോ വിളിക്കാന ുള്ള സൌകര്യമാണ് മെട്രോയുടെ ഒപ്പം ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ടു സൊസൈറ്റി രൂപീകരിക്കാന്‍ ഓട്ടോറിക്ഷാ തൊഴിലാളി സംഘടനകളും കെഎംആര്‍എല്‍ അധികൃതരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. വിശാലകൊച്ചി മേഖലയിലും ഗോശ്രീ പ്രദേശത്തുമുള്ള 15,000 ഓട്ടോറിക്ഷകളാണ് ഇതിന്‍റെ ഭാഗമാവുക.

 

സാധാരണ രീതിയിലുള്ള ഓട്ടോ സര്‍വീസ്, ആപ്പിലൂടെ ഓട്ടോ വിളിക്കാവുന്ന സംവിധാനം, ഫീഡര്‍ ഓട്ടോ എന്നിങ്ങനെ മൂന്നുതരം സംവിധാനമാണു നിലവില്‍ വരിക. എല്ളാ സംഘടനകള്‍ ക്കും പങ്കാളിത്തമുള്ള ജില്ളാ ഓട്ടോറിക്ഷാ യൂണിയന്‍ കോ~ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കാണു സൊസൈറ്റിയുടെ മേല്‍നോട്ട ചുമതല. ഇതിനുള്ള നിയമങ്ങള്‍, നിബന്ധന തുടങ്ങിയവ മേയ് 10~നകം രൂപീകരിക്കും.

 

പൊതുഗതാഗത സംവിധാനവുമായി ഓട്ടോറിക്ഷകളെ ബന്ധിപ്പിക്കുന്നതു നഗരത്തിനു വലിയ പ്രയോജനമാകുമെന്നു കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. എഴുന്നൂറോളം റൂട്ട ുകളിലായിരിക്കും സര്‍വീസ് നടത്തുക. റൂട്ടുകള്‍ തിരഞ്ഞെടുക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എസ്സിഎംഎസ് കോളജിലെ വിദ്യാര്‍ഥികളുടെ സാങ്കേതിക സഹായം ലഭിക്കും. യൂണ
ിഫോം ലോഗോയും നിശ്ചയിക്കുന്നതിനായി ഓട്ടോറിക്ഷ കോ~ഓര്‍ഡിനേഷന്‍ കമ്മിറ്റി ഡ്രൈവര്‍മാര്‍ക്കായി മത്സരം സംഘടിപ്പിക്കും.


കൊച്ചി പഴയ കൊച്ചിയല്ലാട്ടാ....ഓട്ടോപൈലറ്റുമാരുടെ ഹൈടെക് കൊച്ച്യാണ്....