Friday 22 June 2018

ബിജെപി നേതാവിന്‍റെ മകനും സുഹൃത്തും അര്‍ദ്ധരാത്രി അക്രമത്തിന് മുതിര്‍ന്നത് തുറന്നടിച്ച് വര്‍ണ്ണിക

By Subha Lekshmi B R.09 Aug, 2017

imran-azhar

ന്യൂഡല്‍ഹി: ചണ്ഡിഗഡില്‍ അര്‍ധരാത്രി ഒറ്റയ്ക്ക് കാറോടിച്ചു പോകുന്നതിനിടെ മനോധൈര്യം കൊണ്ടു മാത്രം അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം.അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രമല്ല അത് സമൂഹത്തിന് മുന്നില്‍ തുറന്നുപറയാനും വര്‍ണ്ണിക കുണ്ഡു എന്ന യുവതി ധൈര്യം കാണിച്ചു. അവള്‍ വിരല്‍ ചൂണ്ടിയത് നിസ്സാരക്കാരുടെനേരെയല്ല , ബിജെപി സംസ്ഥാനപ്രസിഡന്‍റിന്‍റെ മകനും സുഹൃത്തിനും നേരെയാണ്. അതിന് ചില തരംതാണ ന്യായീകരണശ്രമങ്ങള്‍ക്കിരയായെങ്കിലും അവള്‍ അതിനെ അതിജീവിച്ചു.

 

 

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. ഡിജെ ആയി ജോലി ചെയ്യുന്ന മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ വിരേന്ദര്‍ കുണ്ഡുവിന്‍െറ മകള്‍ വര്‍ണ്ണിക പഞ്ച്കുലയിലെ വീട്ടിലേക്ക് ഒറ്റയ്ക്ക്കാറോടിച്ചുപോകുകയായിരുന്നു. പെണ്‍കുട്ടി ഒറ്റയ്ക്ക് കാറോടിച്ചുപോകുന്നതു കണ്ട് രണ്ടു യുവാക്കള്‍ പിന്നാലെ കൂടി. അവര്‍ ആഡംബര കാറില്‍ ആറു കിലോമീറ്ററോളം വര്‍ണ്ണികയെ പിന്ത ുടരുകയായിരുന്നു. അവള്‍ ധൈര്യം കൈവിടാതെ വാഹനം ഓടിക്കുകയും തത്സമയം പൊലീസിനെ അറിയിക്കുകയും ചെയ്തു.സംഭവം വിവരിച്ചു വര്‍ണ്ണികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

 

അക്ഷരാര്‍ഥത്തില്‍ തട്ടിക്കൊണ്ടു പോകപ്പെടുന്ന അനുഭവമായിരുന്നു. ഒറ്റയ്ക്കായിപ്പോയ ഒരു പെണ്‍കുട്ടിയെ ആക്രമിക്കുന്നതില്‍ അവര്‍ രസം കണ്ടെത്തി. 5~6 കിലോമീറ്റര്‍ അവര്‍ പിന്തുടരുകയും കാര്‍ തടയാന്‍ ശ്രമിക്കുകയും ചെയ്തു. പേടി കൊണ്ടു ഞാന്‍ വിറച്ചു. പകേഷ എങ്ങനെയൊക്കെയോ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. അന്നു രാത്രി വീട്ടിലെത്തുമോയെന്ന് എനിക്ക് ഉറപ്പില്ളായിരുന്നു.

 

പൊലീസ് ഇരുവരെയും പിടികൂടിയപ്പോഴും പേടി കൊണ്ട് വിറയ്ക്കുകയായിരുന്നു ഞാന്‍. സമയത്തിന് എത്തിയ പൊലീസിനു നന്ദി. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരമെന്നു കരുതുന്ന ചണ്ഡിഗഡില്‍ ഇതാണ് അവസ്ഥയെങ്കില്‍ മറ്റു സ്ഥലങ്ങളിലെ അവസ്ഥയെന്താണ്? ഓരോ 200 മീറ്ററിലും പൊലീസുകാരുള്ള, നിറയെ ക്യാമറകളും വെളിച്ചവുമുള്ള തെരുവിലാണ് രണ്ടു പേര്‍, അവര്‍ ഉന്നത സ്വാധീനമുള്ളവരാണ് എന്നതു കൊണ്ട്, എന്നെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഞാന്‍ ഭാഗ്യവതിയാണ് ഒരു സാധാരണക്കാരന്‍റെ മകളായിരുന്നെങ്കില്‍ ഇവര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ളായിരുന്നു. ഞാന്‍ ഭാഗ്യവതിയാണ് ഞാന്‍ മാനഭംഗം ചെയ്യപ്പെടുകയോ കൊല്ളപ്പെടുകയോ ചെയ്തില്ളല്ളോ'. വര്‍ണ്ണിക പറയുന്നു.

 

മലക്കം മറിഞ്ഞ് പൊലീസ്
ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്‍റ് സുഭാഷ് ബരാലയുടെ മകന്‍ വികാസ് ബരാല (23), സുഹൃത്ത് ആശിഷ് കുമാര്‍ (27) എന്നിവര്‍ ആണ് വര്‍ണ്ണികയെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ 
ശ്രമിച്ചത്.തങ്ങള്‍ പിടികൂടിയത് ബിജെപി അധ്യക്ഷന്‍റെ മകനെയാണെന്നറിഞ്ഞതോടെ കേസ് ഒതുക്കിത്തീര്‍ക്കാനായി ശ്രമങ്ങള്‍. പെണ്‍കുട്ടിയെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ബിജെപിനേതാക്കളടക്കം ശ്രമിച്ചു. സംഭവത്തിനു പിന്നാലെ മഹാരാഷ്ട്ര ബിജെപി വക്താവ് എന്‍.സി. ഷൈന ട്വിറ്ററില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു. വര്‍ണ്ണികയുടേതെന്ന പേരില്‍ അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നതായിരുന്നു ചിത്രം. വൈകാതെ ചിത്രം വ്യാജമാണെന്നും കണ്ടെത്തി. പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ തന്‍െറ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാദവുമായി ഷൈനയുടെ പുതിയ ട്വീറ്റ് എത്തി.

 

പ്രദേശത്തെ ആറു സിസിടിവി ക്യാമറകള്‍ കേടാണെന്നും ദൃശ്യങ്ങള്‍ ലഭ്യമല്ളെന്നും നിലപാടെടുത്തിരുന്ന പൊലീസ്, ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി അറിയിച്ചു. അഞ്ചു ദൃശ്യങ്ങളാണ് കണ്ടെടുത്തത്. യുവതിയെ വികാസും ആശിഷും പിന്തുടരുന്നതു ദൃശ്യങ്ങളില്‍ വ്യകതമാണ്.