Thursday 14 December 2017

വരണമാല്യം ചാര്‍ത്താനാഞ്ഞ വരന്‍ നിലത്തുവീണു പിടഞ്ഞു...വധു ബോധരഹിതയായി

By SUBHALEKSHMI B R.03 Dec, 2017

imran-azhar

ലുധിയാന: കതിര്‍മണ്ഡപത്തില്‍ വച്ച് വരന്‍റെ ദാരുണാന്ത്യം കണ്ടു നില്‍ക്കേണ്ടി വന്ന വധു. ഹൃദയഭേദകമായ രംഗങ്ങളാണ് പഞ്ചാബിലെ മോഗാ പട്ടണത്തിലുള്ള ഫിറോസ്പ്പൂര്‍ പാലസില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്.

 

പര്‍വാന നഗര്‍ നിവാസിയായ ബിസിനസ്സുകാരന്‍ സൌരഭ് ഖേഡയും (28) അയല്‍ക്കാരിയായ പ്രീതും തമ്മിലുള്ള വിവാഹമാണ് ദുരന്തത്തില്‍ കലാശിച്ചത്. വിവിധ ആഘോഷ പരിപാടികളുടെ രാത്രി 12 മണിയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തിലാണ് പ്രീത് സൌരഭിന് വരണമാല്യം ചാര്‍ത്തിയത്. തുടര്‍ന്ന് പ്രീതിനെ അണിയിക്കാന്‍ മാലയുമായി മുന്നോട്ടാഞ്ഞ സൌരഭ് ഒരു വശത്തേയ്ക്ക് ചരിഞ്ഞ് നിലത്തേയ്ക്ക് വീഴുകയായിരുന്നു. ഇതോടെ, ആളുകള്‍ പരിഭ്രാന്തരായി. വെള്ളം കൊടുത്തത് സൌരഭിന് കുടിക്കാന്‍ കഴിഞ്ഞില്ള. ശ്വാസതടസ്സം അനുഭപ്പെട്ട് പിടയുന്ന സൌരഭിനെ കണ്ടതിനു പിന്നാലെ പ്രീതും ബോധരഹിതയായി നിലംപതിച്ചു. ഇരുവരെയും കൊണ്ട് വാഹനം ആശുപത്രിയിലേയ്ക്ക് പാഞ്ഞുവെങ്കിലും സൌരഭിനെ രക്ഷിക്കാനായില്ള. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് സൌരഭിന്‍റെ അന്ത്യമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജീവിതത്തിലേറ്റ അപ്രതീക്ഷിത ആഘാതത്തില്‍ നിന്നും പ്രീത് ഇനിയും മോചിതയായിട്ടില്ള.