Monday 19 February 2018

സണ്ണി ലിയോണിന്‍റെ ഗാനരംഗം അനുകരിച്ച് ഗെയ്ല്‍; ഡാന്‍സ് ചലഞ്ചില്‍ വിജയിച്ചാല്‍ സമ്മാനം

By Subha Lekshmi B R.18 Jul, 2017

imran-azhar

വിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ നല്ലൊരു ഡാന്‍സര്‍ കൂടിയാണ്. മറ്റുളളവര്‍ക്കു മുന്‍പില്‍ നൃത്തം ചെയ്യാന്‍ താരത്തിന് ഇഷ്ടവുമാണ്. അത്തരത്തിലൊരു ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബോളിവുഡ് ഹോട്ട് ഗേള്‍ സണ്ണി ലിയോണിന്‍റെ ഗാനരംഗത്തിന് ചുവടിവച്ച ഗെയ്ല്‍ ആ വീഡിയോ തന്‍െറ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു.

 

 

 

 

കിംഗ് ഖാന്‍ നായകനായ റായീസിലെ ലൈലാവോ ലൈല എന്ന ഗാനത്തിനൊപ്പമാണ് ഗെയ്ല്‍ ചുവടു വച്ചിരിക്കുന്നത്. സൂപ്പറായി ഡാന്‍സ് ചെയ്ത ഗെയ്ല്‍ ഒരു വെല്ളുവിളിയും മുന്നോട്ടുവച്ചിട്ടുണ്ട്. ക്ര ിസ് ഗെയ്ല്‍ ഡാന്‍സ് ചലഞ്ചില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് ഗെയ്ല്‍ 5000 യുഎസ് ഡോളര്‍ സമ്മാനമായി നല്‍കും. മികച്ച 5 ഡാന്‍സ് വിഡിയോകള്‍ തന്‍െറ പേജില്‍ ഷെയര്‍ ചെയ്യുമെന്നും ഗെയ്ല്‍ പറയുന്നു. #ChrisGayleDanceChallenge എന്ന ഹാഷ്ടാഗിലായിരിക്കണം വിഡിയോകള്‍ പോസ്റ്റ് ചെയ്യേണ്ടത്. പെണ്‍കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ജൂലായ് 24 ~ന് വിജയിയെ പ്രഖ്യാപിക്കും.