Sunday 09 December 2018


പ്രണയ ദിനത്തില്‍ ഭര്‍ത്താവിന് ഭാര്യ കരള്‍ പകുത്തു നല്‍കി; തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമെന്ന് ഭര്‍ത്താവ്

By Anju N P.25 Feb, 2018

imran-azhar

 

കോയമ്പത്തൂര്‍: ഭര്‍ത്താവ് ഭാര്യയോട് 'നീയെന്റെ കരളാണ്' എന്ന് പറയുന്ന വാക്കിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് പ്രണയദിനത്തില്‍ ഭാര്യ ഭര്‍ത്താവിന് കരള്‍ പകുത്തുനല്‍കി. കരള്‍ രോഗത്തെ തുടര്‍ന്നു കഴിഞ്ഞ രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്ന ജാജീര്‍ ഹുസൈനാണ് ഭാര്യ നിഷ സ്വന്തം കരള്‍ നല്‍കിയത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കരള്‍ മാറ്റിവച്ചത്. കോയമ്പത്തൂരിലെ ജിഇഎം ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

 

ആറ് വര്‍ഷം മുന്‍പുള്ള പ്രണയ വിവാഹമായിരുന്നു ഇവരുടേത്. എല്ലാ വര്‍ഷവും വാലന്റൈന്‍സ് ദിനത്തില്‍ ഭര്‍ത്താവിന് സമ്മാനം നല്‍കുമായിരുന്നുവെന്നു നിഷ പറഞ്ഞു. എന്നാല്‍ ഈ വര്‍ഷം അദ്ദേഹം ആശുപത്രിയിലായിരുന്നുവെന്നും ഇതോടെ അദ്ദേഹത്തിനു കരള്‍ നല്‍കാന്‍ താന്‍ തീരുമാനിച്ചതെന്നും നിഷ കൂട്ടിച്ചേര്‍ത്തു. തനിക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഇതെന്ന് ഭര്‍ത്താവ് ഹുസൈനും പറഞ്ഞു.