Saturday 23 September 2017

കമിതാക്കൾക്കായി ലവ് മോട്ടലുകൾ !!!

By BINDU PP.05 Jul, 2017

imran-azhar

 

 

 

കമിതാക്കൾക്കായി ലവ് മോട്ടലുകൾ,കമിതാക്കൾക്കും നവദമ്പതികൾക്കും ഒരുമിച്ച് ചെലവഴിക്കാൻ സ്വകര്യത നിറഞ്ഞ സ്ഥലങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ക്യൂബയിൽ കമ്യൂണിസ്റ്റ് ഭരണകൂടം ലവ് മോട്ടലുകൾ പുനരാരംഭിക്കാൻ തിരുമാനിച്ചത്. 90 കളിൽ വഴിയോരങ്ങളിലെ പ്രേമസത്രങ്ങൾ ചുഴലിക്കാറ്റിൽ വീടുകൾ നഷ്ടമായവർക്കു താമസകേന്ദ്രങ്ങളായി കൈമാറുകയായിരുന്നു. വീടുകൾക്കു കനത്ത ക്ഷാമമുള്ള ക്യൂബയിൽ പല അപാർട്ട്മെന്റുകളിലും ഒന്നിലധികം കുടുംബങ്ങൾ ഒരുമിച്ചാണു പാർക്കുന്നത്.സ്വകാര്യത തീരെ ഇല്ലാത്തതിനാൽ നവദമ്പതികൾക്കും കമിതാക്കൾക്കും ഒരുമിച്ചു ചെലവഴിക്കാൻ പാർക്കുകളും ബീച്ചുകളും മാത്രമേയുള്ളൂ. ചില സ്വകാര്യ സംരംഭങ്ങൾ സമീപകാലത്തു തുടങ്ങിയെങ്കിലും ഉയർന്ന വാടകനിരക്കു തടസ്സമായി. ഈ സാഹചര്യത്തിലാണു ലവ് മോട്ടലുകൾ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.മണിക്കൂറുകളുടെ അടിസ്ഥാനത്തിലാണ് ലവ് മോട്ടലുകളുടെ വാടക തീരുമാനിക്കുന്നത്. എന്തായാലും കമിതാക്കളൂം നവദമ്പതിമാരും ഹാപ്പിയാണ്.