Tuesday 21 January 2020




ഷൂവിനുള്ളിൽ കയറാൻ പെടാപാടുപെട്ട് പൂച്ചക്കുട്ടി; രസകരമായ വൈറൽ വീഡിയോ ഇതാ...

By Sooraj Surendran .24 Nov, 2019

imran-azhar

 

 

ഒരു പൂച്ചക്കുട്ടി ഷൂവിനുള്ളിൽ സുഖമായി ഉറങ്ങുന്നതുകണ്ട് അതുപോലെ ശ്രമിച്ച് ഫലം കണ്ട പൂച്ചക്കുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഷൂവിനുള്ളിൽ കയറാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലം കാണാതെ പോകുകയായിരുന്നു. എന്നാൽ ലക്ഷ്യത്തിൽ നിന്നും പിന്മാറാനോ പൂച്ചക്കുട്ടിയും തയ്യാറായില്ല. പല തവണ ശ്രമിച്ചിട്ടും ഫലം കാണാതെ വന്നതോടെ നിരാശനായി ഷൂവിന് മുകളിൽ നിരാശയോടെ ഇരിക്കുന്ന പൂച്ചക്കുട്ടിയെയും ദൃശ്യങ്ങളിൽ കാണാം. തളരാതെ വീണ്ടും പരിശ്രമം തുടങ്ങിയ പൂച്ചക്കുട്ടി അങ്ങനെ അവസാനം വിജയം കണ്ടു. ഷൂവിനുള്ളിൽ സുഖ നിദ്ര. അരലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേർ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.