Saturday 18 August 2018

ചീങ്കണ്ണി കുഞ്ഞുമായുള്ള ഷോപ്പിംഗ് വൈറലായി; ഒടുവില്‍ പിടിവീണു

By Anju N P.04 Aug, 2018

imran-azhar


ഫ്‌ളോറിഡ: ചീങ്കണ്ണി കുഞ്ഞുമായി ഷോപ്പിംഗിനെത്തിയ യുവാവ് പിടിയില്‍. സൂപ്പര്‍ മാര്‍ക്കറ്റില്‍ ബിയര്‍ വാങ്ങുന്നതിനായാണ് കൈയ്യില്‍ ചീങ്കണ്ണി കുഞ്ഞിനെയും കൊണ്ട് റോബി സ്ട്രാറ്റണ്‍ എന്ന യുവാവ് എത്തിയത്. യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് പൊലീസ് വലയിലായത്. കാറില്‍ വന്നിറങ്ങിയ യുവാവ് ചീങ്കണ്ണി കുഞ്ഞിനെയും കൊണ്ട് കടയില്‍ കയറുന്നതും ബിയര്‍ ബോട്ടിലെടുത്ത് നടന്നുപോകുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇതിനിടയില്‍ ഒരാളോട് ചീങ്കണ്ണി കുഞ്ഞ് ജീവനുളളതാണെന്നും യുവാവ് പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചീങ്കണ്ണിക്കുഞ്ഞിനെ നിയമവിരുദ്ധമായി കൈവശം വച്ചതിന് യുവാവിനെ അറസ്റ്റുചെയ്യുകയുമായിരുന്നു.