Monday 18 June 2018

വരനോട് അവള്‍ പറഞ്ഞു കടക്ക് പുറത്ത്

By online desk .23 Dec, 2017

imran-azhar


പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം. സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ വരനെയും, മാതാപിതാക്കളെയും ലോക്കപ്പിലാക്കി വധു. മലയാളി പെണ്‍കുട്ടികളാണ് മിടുക്കികള്‍ എന്ന് ഇവിടുള്ളവര്‍ പറയാറുണ്ട്. പക്ഷെ മുറാദാബാദിലെ ഈ പെണ്‍കുട്ടിയുടെ നാലയലത്തു നില്‍ക്കാന്‍ ഇവിടത്തെ കുട്ടികള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഡിസംബര്‍ 17ന് മുറാദാബാദിലായിരുന്നു സംഭവം.

 


മുറാദാബാദ് സ്വദേശിയായ യുവതിയുടെയും ബംഗലൂരു സ്വദേശി യുവാവിന്റെയും വിവാഹം വൈവാഹിക സൈറ്റ് വഴിയാണ് ഉറപ്പിച്ചത്.എന്നാല്‍ വിവാഹ ദിവസം നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. വധു എം.ടെക് സ്വര്‍ണ്ണ മെഡല്‍ ജേതാവും, എംഎന്‍സി കമ്പനിയില്‍ പ്രബേഷന്‍ എന്‍ജീനീയറുമാണ്. വരന്‍ ആര്‍ക്കിടെക്റ്റ് ആണ്. മുറാദാബാദിലെ ദില്‌ളി റോഡിലുള്ള പാര്‍ക്ക് സ്‌ക്വയര്‍ ഹോട്ടലില്‍ വിവാഹചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അസാധാരണ സംഭവങ്ങളുടെ തുടക്കം.

 


വിവാഹത്തിലെ ആദ്യ ചടങ്ങായ മാലയിടല്‍ കഴിഞ്ഞശേഷം അഗ്‌നികുണ്ഡം ഏഴുതവണ പ്രദക്ഷിണം വയ്ക്കല്‍ ചടങ്ങിനായുള്ള ഇടവേളയില്‍ വധു തയാറാകുന്നതിനിടയിലാണ് മണ്ഡലപത്തില്‍ നിന്ന് ബഹളം ഉയര്‍ന്നത്. ബഹളം കേട്ട് ഓടിയെത്തിയ വധു കാണുന്നത് തന്റെ പിതാവു വരന്റെ പിതാവിന്റെ ആക്രമണത്തില്‍ താഴെ വീണു കിടക്കുന്നതാണ്.

 


ഇനിയുള്ള ചടങ്ങുകള്‍ നടത്തണമെങ്കില്‍ 15 ലക്ഷവും ഇന്നോവ കാറും നല്‍കണമെന്ന് വരന്റെ കുടുംബം വാശി പിടിച്ചതോടെയാണ് കല്യാണ മണ്ഡപത്തില്‍ പ്രശ്‌നങ്ങളുടെ തുടക്കം. സാവകാശം വേണമെന്നും ഇങ്ങനെ ചെയ്യരുതെന്നും വധുവിന്റെ പിതാവ് കേണപേക്ഷിച്ചെങ്കിലും വരന്റെ കുടുംബം ഇവരുടെ അപേക്ഷ ചെവിക്കൊള്ളാതെ പ്രശ്‌നം സങ്കീര്‍ണ്ണമാക്കുകയായിരുന്നു.

 


വിവാഹച്ചിലവുകള്‍ക്കും, ആഭരണങ്ങള്‍ക്കുമായി ഇപേ്പാള്‍ തന്നെ 20 ലക്ഷത്തിനുമേലേ പണം ചിലവായെന്നും, വിവാഹം തീരുമാനിച്ചപേ്പാള്‍ ഇല്‌ളാത്ത ഡിമാന്‍ഡ് ഇപേ്പാള്‍ പറയുന്നത് ശരിയലെ്‌ളന്നും വധു പറഞ്ഞുവെങ്കിലും ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയാറായില്‌ള. ഇതോടെയാണ് വധു ആക്രോശിച്ച് വരനോടും, കുടുംബത്തോടും അവിടെ നിന്ന് ഇറങ്ങിപേ്പാകാന്‍ ശബ്ദം ഉയര്‍ത്തിയത്.

 

വരന്‍ വധുവിന്റെ കഴുത്തില്‍ അണിയിച്ച പൂമാല ഉള്‍പെ്പടെ ഊരിയെറിഞ്ഞാണ് വരനെയും സംഘത്തേയും ആട്ടിയിറക്കിയത്. ഇതോടെ വരനും സംഘവും സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് സ്ത്രീധന നിരോധന നിയമ പ്രകാരം വധു നല്‍കിയ പരാതിയില്‍ കേസെടുത്തു വരനെയും, മാതാപിതാക്കളെയും പോലീസ് അറസ്റ്റു ചെയ്തു.