Sunday 20 January 2019


ഇരട്ടത്താപ്പിന് ഗൂഗിളിന് കിട്ടിയ കൊട്ട്

By SUBHALEKSHMI B R.12 Feb, 2018

imran-azhar

എത്ര വന്പനായാലും കളളം കാണിച്ചാല്‍ കുടുങ്ങും. അതുതന്നെയാണ് ആഗോള ഇന്‍റര്‍നെറ്റ് സേര്‍ച്ചിംഗ് വന്പന്‍ ഗൂഗിളന്‍റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ബിസിനസിലെ വിശ്വാസംഹനിച്ച ുവെന്നാരോപിച്ച് മാട്രിമോണി ഡോട് കോം, കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി (കട്സ്) എന്നിവര്‍ നല്‍കിയ പരാതിയാണ് ഗൂഗിളിന് ഇന്ത്യയില്‍ തിരിച്ചടിയായത്. 2012 ലാണ് ഗൂഗിള്‍, തിരച്ചില്‍ ഫലങ്ങളില്‍ തിരിമറിയും വിവേചനവും കാണിക്കുന്നതായി പരാതിനല്‍കിയത്.ഓണ്‍ലൈന്‍ സേര്‍ച്ചിങ്ങില്‍ തങ്ങളുടെ ആധിപത്യം തുടരാനായി ചില മോശം പ്രവണതകള്‍ക്ക് ഗൂഗിള്‍ ശ്രമിച്ചു എന്നും പരാതിയില്‍ പറയുന്നു. പരാതി പരിഗണിച്ച കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ)ഇന്ത്യന്‍ വിപണിയില്‍ ചില അധാര്‍മിക നടപടികള്‍ ക്കു ഗൂഗിള്‍ ശ്രമിച്ചതായി കണ്ടെത്തുകയായിരുന്നു. ഗൂഗിളിനെതിരെയുള്ള പരാതിയില്‍ നേരത്തേ സിസിഐ ഡയറക്ടര്‍ ജനറല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടുപ്രകാരം ച ില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കിയ കമ്മിഷന്‍ ഫലങ്ങള്‍ നല്‍കുന്നതില്‍ ഗൂഗിള്‍ പക്ഷപാതം കാണിച്ചോ, പരസ്യം നല്‍കുന്നവരുമായി അംഗീകരിക്കാന്‍ സാധിക്കാത്ത വ്യവസ്ഥകള്‍ ഉണ്ടായിരുന്നോ, കന്പനിയുടെ വ്യവസ്ഥകള്‍ ഗൂഗിളിന്‍റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാത്ത വിധത്തിലുള്ളവയായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിലാണ് ഓണ്‍ലൈന്‍ സേര്‍ച്ചിംഗില്‍ ഒന്നാം സ്ഥാനക്കാരെന്ന പദവി ഗൂഗിള്‍ വിപണി ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തായി കണ്ടെത്തിയത്. ഗൂഗിളും വിശദീകരണം നല്‍കിയെങ്കിലും ഇന്‍റര്‍നെറ്റിലെ ത ിരച്ചിലില്‍ വേര്‍തിരിവു കാണിച്ചുവെന്നും ഗൂഗിളിന് താത്പര്യമുള്ള തിരച്ചില്‍ ഫലങ്ങള്‍ മാത്രം നല്‍കിയെന്നും കണ്ടെത്തിയ കമ്മിഷന്‍ പിഴ ചുമത്താന്‍ തീരുമാനിക്കുകയായിരുന്നു. സിസിഐ ധ്യക്ഷന്‍ ഡി.കെ. സിക്രിയടക്കം കമ്മിഷനിലെ മൂന്നംഗങ്ങളാണ് ഗൂഗിളിനെതിരേ വിധിയെഴുതിയത്. രണ്ടംഗങ്ങള്‍ വിയോജിച്ചുവെങ്കിലും ഭൂരിപക്ഷാഭിപ്രായം മാനിച്ച് ഗൂഗിളിന് 136. 86 കോടി രൂപ പിഴചുമത്തി. 2013, 2014, 2015 സാന്പത്തിക വര്‍ഷങ്ങളിലായി ഗൂഗിളിന് ഇന്ത്യയിലെ വിവിധ ബിസിനസുകളില്‍ നിന്നു ലഭിച്ച വരുമാനത്തിന്‍െറ അഞ്ചു ശതമാനമെന്ന കണക്കിലാണ് 135.86 കോടി രൂപ പിഴ വിധിച്ചത്. സാങ്കേതിക മേഖലയിലുണ്ടാകുന്ന ഏതു പുതിയ മാറ്റവും കൃത്യതയോടെ, ശ്രദ്ധയോടെ നടപ്പാക്കണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. മറിച്ചായാല്‍ പ്രസ്തുതമാറ്റത്ത ിന്‍റെ ഗുണഫലം ഉപയോക്താക്കള്‍ക്കു ലഭിക്കാതെയാകും. ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ സാന്പത്തിക വളര്‍ച്ചയ്ക്കു തന്നെ ഇത്തരത്തിലുള്ള "ശ്രദ്ധയില്ളായ്മ' കോട്ടമുണ്ടാക്കുമെന്നും സിസിഐ നിരീക്ഷിച്ചു. സംഭവത്തില്‍ സിസിഐ ഉന്നയിച്ചത് നിസ്സാര വിഷയമാണെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ തുടര്‍നടപടി വൈകാതെ വ്യക്തമാക്കുമെന്നുമാണ് ഗൂഗിളിന്‍റെ പ്രതികരണം.

 

വിവിധ രാജ്യങ്ങളില്‍ ഗൂഗിളിനെതിരെ സമാനമായ പരാതികളുണ്ടെങ്കിലും ശിക്ഷ ലഭിക്കുന്നത് അപൂര്‍വ്വമാണ്. സേര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ച് ബിസിനസ് പ്രതിയോഗികളുടെ സൈറ്റിലേക്ക് പോകേണ്ടിയിരുന്ന സന്ദര്‍ശകരെ വഴിമാറ്റി വിടുന്നുവെന്ന് ഗൂഗിളിനെതിരെ നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഈ പരാതിയില്‍ യൂറോപ്യന്‍ കമ്മീഷന്‍ ഗൂഗിളിന് 240 കോടി യൂറോ പിഴ വിധ ിക്കുകയും ചെയ്തു.നിരവധി പുതിയ ഉത്പ്പന്നങ്ങള്‍ ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സ്വന്തം ഷോപ്പിംഗ് സൈറ്റിനെ പ്രൊമോട്ട് ചെയ്യുന്ന രൂപത്തില്‍ സെര്‍ച്ച് റിസള്‍ട്ടില്‍ മാറ്റം വരുത്തിയ ഗ ൂഗിളിന്‍െറ നടപടി അംഗീകരിക്കാന്‍ കഴിയില്ളെന്നാണ് പിഴ വിധിച്ചുകൊണ്ട് യൂറോപ്യന്‍ കമ്മീഷന്‍ നിരീക്ഷിച്ചത്.