Thursday 27 February 2020




പ്രതിശ്രുത വരന്റെ പിതാവും, വധുവിന്റെ മാതാവും ഒളിച്ചോടി; വിവാഹം ഉപേക്ഷിച്ച് ബന്ധുക്കൾ

By Sooraj Surendran .22 Jan, 2020

imran-azhar

 

 

സൂറത്ത്: വിവാഹ നിശ്ചയം കഴിഞ്ഞ പ്രതിശ്രുത വധുവിന്റെ മാതാവും, വരന്റെ പിതാവും ഒളിച്ചോടി. സംഭവത്തെ തുടർന്ന് അടുത്ത മാസം നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം ബന്ധുക്കൾ ഉപേക്ഷിച്ചു. ഒരു വർഷം മുൻപായിരുന്നു ഇരുവരുടെയും മക്കൾ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. വരനും, വധുവും അയൽവാസികളുമാണ്. സംഭവം നടന്ന് പത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ഇവരെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ഇരുവരും ബാല്യകാല സുഹൃത്തുക്കളും കമിതാക്കളുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കട്ടാർഗ്രാമിലെ 48 കാരനായ വരന്റെ പിതാവും, നവ്‌സാരിയിലെ 46കാരിയായ വധുവിന്റെ മാതാവുമാണ് ഒളിച്ചോടിയത്. പ്രതിശ്രുത വരന്റെ അച്ഛന്‍ ടെക്‌സ്റ്റയില്‍സ് ബിസിനസ്സുകാരനാണ്.