Wednesday 28 June 2017

ഇവനാണ് താരം...

By Subha Lekshmi B R.14 Jun, 2017

imran-azhar

ഇപ്പോള്‍ ഒരു നവജാത ശിശുവാണ് നെറ്റിലെ താരം. അവന്‍റെ കിടപ്പാണ് താരമാക്കിയത്. മുഖത്തു നിറയെ ഗൌരവം നിറച്ച് കൈരണ്ടും തലയില്‍വെച്ചാണ് കക്ഷിയുടെ കിടപ്പ്. വലിയ ആരോ ആണെന്ന ഭാവത്തില്‍. കുട്ടിക്കുറുന്പന്‍െറ ചിത്രത്തിന് നിരവധി തലക്കെട്ടുകള്‍ നല്‍കിയാണ് സമൂഹമാധ്യമങ്ങള്‍ ആഘോഷിച്ചത്.

 

നമുക്കുണ്ടാവുന്ന കുഞ്ഞിനെ എഞ്ചിനീയറാക്കാം എന്ന് അച്ഛന്‍ പറഞ്ഞതിനു ശേഷം ജനിച്ച കുഞ്ഞ് എന്നാണ് ഈ ചിത്രത്തിനു ലഭിച്ച ഒരു തലക്കെട്ട്. ഫാഷന്‍ ടിവി കാണാന്‍ രാത്രി 12 മണ ിക്കു കാത്തിരിക്കുന്നയാള്‍ എന്നാണ് ഈ ചിത്രത്തിനു ലഭിച്ച മറ്റൊരു തലക്കെട്ട്.

 

താന്‍ താരമായതറിയാതെ അവനിപ്പോള്‍ സുഖമായി കിടന്നുറങ്ങുന്നുണ്ടാവുമെന്നും ഇനിയെന്നുമവന്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്ന
ുണ്ട് സമൂഹമാധ്യമങ്ങളിലൂടെ അവനെ സ്നേഹിക്കുന്നവര്‍.