Wednesday 18 July 2018

ഉറങ്ങിക്കിടന്ന കുഞ്ഞ് അമ്മ വിളിച്ചിട്ട് ഉണര്‍ന്നില്ല.... കുട്ടികള്‍ ഉറങ്ങുകയാണെങ്കിലും ഒരു കണ്ണ് വേണമെന്ന് ആ മാതാവ്

By Subha Lekshmi B R.31 Jul, 2017

imran-azhar

അമേരിക്കക്കാരിയായ ജെന്നിഫര്‍ ആബ്മയുടെ കുറിപ്പ് ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ വൈറലാണ്. തന്‍റെ മകളെക്കുറിച്ചാണ് ജെന്നിഫറിന്‍റെ കുറിപ്പ്. ഒപ്പം മാതാപിതാക്കള്‍ക്ക് ഒരു മുന്നറിയിപ്പും.

 

ജൂലായ് 14നായിരുന്നു ജെന്നിഫര്‍ ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അതിനു തലേന്നായിരുന്നു സംഭവം. വീടിനു മുകളിലുള്ള മുറിയിലേക്ക് ഉറങ്ങാന്‍ പോയതായിരുന്നു ജെന്നിഫറിന്‍റെ മകള്‍ എനസ്തേഷ. കുറച്ചു കഴിഞ്ഞപ്പോള്‍ ജെന്നിഫറും മകളുടെ അടുത്തേക്ക് പോയി. കുഞ്ഞ് ഉറങ്ങുകയാണ്. പക്ഷേ കാഴ്ചയില്‍ എന്തോ പന്തികേട്! കുട്ടിക്ക് അനക്കമില്ള. അപ്പോള്‍ത്തന്നെ ആശുപത്രിയിലേക്ക് വിളി വിളിച്ചു. വിവരങ്ങളെല്ളാം ഫോണില്‍ കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നതിനാല്‍ എല്ളാ എമര്‍ജന്‍സി സംവിധാനങ്ങളും മെഡിക്കല്‍ സംഘം ഒപ്പം കൊണ്ടു വന്നിര ുന്നു. ഷുഗര്‍ ലെവല്‍ പരിശോധിച്ചപ്പോള്‍ 1.2 മാത്രം. നാലിനു മുകളില്‍ വരേണ്ട സ്ഥാനത്താണത്. ഉടനെ തന്നെ കുട്ടിക്ക് സുക്രോസ് നല്‍കി. അത് പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ മിനിറ്റ ുകള്‍ക്കകം ബോധം തെളിഞ്ഞ് പേടിയോടെ അലറിക്കരയാന്‍ തുടങ്ങി. ബോധം തിരികെ കിട്ടിയപ്പോള്‍ ചുറ്റിലുമുള്ളവരെ കണ്ട പേടിയിലായിരുന്നു കരച്ചില്‍. പക്ഷേ, ജീവിതത്തിലെ ഏറ്റവും
ഭയാനകമായ നിമിഷങ്ങളിലൂടെ കടന്നു പോയിരുന്ന ജെന്നിഫറിന് ആശ്വാസമാവുകയായിരുന്നു കുഞ്ഞിന്‍െറ ശബ്ദം. കുട്ടിക്ക് താപാഘാതം ഏറ്റതാണെന്നാണ് മെഡിക്കല്‍സംഘം അറിയിച്ചത്.

 

 

 

വിചാരിച്ചതിനേക്കാളും നേരത്തേ വീട്ടിലെത്തിയ മെഡിക്കല്‍ സംഘത്തോടാണ് തന്‍െറ കുഞ്ഞിനെ രക്ഷിച്ചതിനുള്ള സകല നന്ദിയും ജെന്നിഫര്‍ അറിയിക്കുന്നത്. ഇടയ്ക്ക് മകളെ നോക്കാനായി മുകളിലേക്ക് വന്നില്ളായിരുന്നെങ്കില്‍ എന്തായിരുന്നേനെ അവസ്ഥയെന്നോര്‍ത്ത് ആ അമ്മയ്ക്ക് ഇപ്പോഴും ഞെട്ടലാണ്. വീടിനു പുറത്തേക്കിറങ്ങാതെ തന്നെ താപാഘാതം ഏറ്റതറിഞ്ഞാണ് ജെന്നിഫര്‍ ഏറെ പേടിക്കുന്നത്. കുട്ടികളുടെ മുറിയിലേക്ക് ഇടയ്ക്കിടെ കയറി പരിശോധിക്കേണ്ടതാണെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. മുതിര്‍ന്നവര്‍ക്ക് താങ്ങാനാവുമെങ്കിലും പലപ്പോഴും കൊടുംചൂടില്‍ കുട്ടികള്‍ തളര്‍ന്നു പോകും. വിയര്‍ത്ത് ജലാംശവും നഷ്ടമാകും. വെയിലത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ പെടുന്ന അതേ അവസ്ഥയായിരിക്കും അത്തരം ഘട്ടങ്ങളില്‍.

 

കുറേ നേരം വെയിലത്തു നില്‍ക്കുന്പോഴോ ഒക്കെയാണ് താപാഘാതം ഏല്‍ക്കുക പതിവ്. ഏറെ നേരം കഠിനമായി വ്യായാമം ചെയ്താലും ശാരീരികാധ്വാനമുണ്ടായാലും ഈ പ്രശ്നമ
ുണ്ടാകാറുണ്ട്. അതോടൊപ്പം എനസ്തേഷയെപ്പോലെ ഏറെ നേരം ചൂടേറിയ മുറിയില്‍ കിടന്നാലും താപാഘാതം ഏല്‍ക്കുമെന്നതാണ് മെഡിക്കല്‍ സംഘവും നല്‍കുന്ന മുന്നറിയിപ്പ്. ചൂടേറ്റ് ശരീരത്തില്‍ നിന്ന് വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥ സാധാരണമാണ്. എന്നാല്‍ ഇതിനു പുറമേ ശരീരത്തിന് സ്വയം തണുപ്പിക്കാന്‍ സാധ്യമല്ളാതാകുകയും ചെയ്യുന്ന അവസ്ഥയാണ് "താപാഘാതം'. മരണത്തിനു വരെ കാരണമാകുന്നതാണിത്.

 

മകളുടെ ഉറങ്ങിക്കിടക്കുന്ന ഫോട്ടോ സഹിതമാണ് ജെന്നിഫര്‍ അമ്മ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റുചെയ്തത്. കുട്ടികളുടെ മുറിയിലെ ചൂട് എല്ളായ്പ്പോഴും നിരീക്ഷിക്കണമെന്നും വീടിനു പ ുറത്തിറങ്ങാതെ തന്നെ കുട്ടികള്‍ക്ക് താപാഘാതം ഏല്‍ക്കുമെന്നും മറ്റു മാതാപിതാക്കളെ അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ പോസ്റ്റ് ഫെയ്സ്ബുക്കിലും ഷെയര്‍ ചെയ്തതോടെ വൈറലാവുകയായിരുന്നു.