Thursday 14 December 2017

നിയമപഠനത്തിനിടയില്‍ മത്സ്യക്കച്ചവടം; തോളോട് തോള്‍ ചേര്‍ന്ന് കൂട്ടുകാരിയും

By webdesk.02 Dec, 2017

imran-azhar

കാഞ്ഞാണി റോഡില്‍ ഉന്തുവണ്ടിയില്‍ മത്സ്യക്കച്ചവടം തകര്‍ക്കുകയാണ്. രണ്ടുപെണ്‍കുട്ടികളാണ് മത്സ്യം വില്‍ക്കുന്നത്. നിയമവിദ്യാര്‍ത്ഥിനിയായ മേപ്പറന്പില്‍ കൊച്ചയ്യപ്പന്‍െറ മകള്‍ പ്രിയയും ബിരുദധാരിയായ വലപ്പാട് കോതകുളം പതിശേരി ജയസേനന്‍െറ മകള്‍ മനീഷയും.

 

ബിഎ പഠനംമുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. വിവിധ തൊഴില്‍ മേഖല തേടിയെങ്കിലും സ്വന്തം നാട്ടിലെ കടലും മീനും ജീവിതോപാധിയാക്കുകയായിരുന്നു. ആദ്യം തൃശൂരില്‍ ഫ്ളാറ്റുകളിലാണ് മീന്‍ നല്‍കിയത്.വീടുകളില്‍ നോട്ടീസ് വിതരണം ചെയ്തു. ഫോണ്‍ വഴി ഓര്‍ഡറെടുത്ത് മീന്‍ വൃത്തിയാക്കി നല്‍കും. തുടര്‍ന്ന് ഇരുവരും മണലൂരില്‍ വിഷ്ണുമായ ഫിഷ്സ്റ്റാള്‍ തുടങ്ങി.


ഇതിനിടെ പ്രിയ വിദൂരവിദ്യാഭ്യാസപദ്ധതി വഴി ബംഗളൂരു ആര്‍എംഎല്‍ കോളേജില്‍ എല്‍എല്‍ബിക്ക് ചേര്‍ന്നു. ഒരു ലക്ഷത്തോളം രൂപ പഠനച്ചെലവുണ്ട്. ഈ പണം സ്വന്തമായി
കണ്ടെത്താനാണ് മീന്‍ കച്ചവടത്തിനിറങ്ങിയതെന്ന് പ്രിയ പറഞ്ഞു.ചേറ്റുവ ഹാര്‍ബറില്‍ നിന്ന് പച്ചമീന്‍ വാങ്ങി ഇവര്‍ തൃശൂരിലെത്തിക്കും. രണ്ടരയ്ക്ക് കച്ചവടം തുടങ്ങിയാല്‍ ആറരയോടെ തീരും. കച്ചവടം കഴിഞ്ഞ് മീന്‍ വണ്ടി ഒതുക്കി രാത്രിയില്‍ ഇരുചക്രവാഹനത്തില്‍ ഇവര്‍ വീട്ടിലേക്ക് മടങ്ങും.

 

ഇടയ്ക്ക് ബംഗളൂരുവില്‍ ക്ളാസിന് പോവും. ഈ സമയം മനീഷ കച്ചവടം തുടരും. ഇപ്പോള്‍ രണ്ടാംവര്‍ഷ പരീക്ഷ കഴിഞ്ഞു. വീണ്ടും മീന്‍ കച്ചവടത്തില്‍ സജീവമായി. അടുക്കളയില്‍ ഒതുങ്ങ ിയാല്‍ ഒന്നും നേടാനാവില്ളെന്ന തിരിച്ചറിവിലാണ് പുറത്തിറങ്ങിയത്. ആരും മോശമായി പറഞ്ഞില്ള. കൂട്ടുകാരെല്ളാം പ്രോത്സാഹിപ്പിച്ചതായും പ്രിയ പറഞ്ഞു.

 

പ്രിയയുടെ അച്ഛന്‍ കൊച്ചയ്യപ്പന്‍ 40 വര്‍ഷമായി അയ്യന്തോള്‍ കാഞ്ഞാണി റോഡില്‍ വണ്ടിയില്‍ മീന്‍ കച്ചവടം നടത്തിയിരുന്നു.ചേറ്റുവയില്‍ നിന്ന് ഓട്ടോയില്‍ മീന്‍ എത്തിച്ചാണ് കച്ചവടം. അച്ഛന്‍റെ കൈയൊടിഞ്ഞതോടെ വണ്ടി ഉന്താനാവാതായി. ഇതോടെ പ്രിയയും മനീഷയും ഒരാഴ്ചയായി ഇവിടത്തെ കച്ചവടവും ഏറ്റെടുക്കുകയായിരുന്നു.