Tuesday 12 December 2017

നീളമുള്ള കഴുത്തിനായി അവൾ ചെയ്തത് !!!

By BINDU PP.22 Mar, 2017

imran-azhar

 

 

 

 

നീളമുള്ള കഴുത്ത് പെണ്ണിനൊരഴകാ ............എന്ന് കരുതി അഞ്ചു വർഷം കഴുത്തിൽ റിങ് ഇടുന്ന കാര്യത്തെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? പെൺകുട്ടികൾ സൗന്ദര്യത്തെ കുറിച്ച് നല്ല ബോധവതികളാണ്.ചില പെൺകുട്ടികൾക്ക് സൗന്ദര്യത്തിനും ആഗ്രഹങ്ങൾക്കുംവേണ്ടി എത്ര ബുദ്ധിമുട്ടാനും തയ്യാറാവും എന്നത് വളരെ അത്ഭുതകരമായ ഒരു സംഭവമാണ്. കഴുത്ത് നീളം കൂട്ടി സുന്ദരിയാവാൻ ഒരു പെൺകുട്ടി അഞ്ചു വർഷത്തോളം കഴുത്തിൽ റിങ് ഇട്ട് നടന്നു.ലൊസാഞ്ചൽസിലെ സിഡ്നി വി. സ്മിത്താണ് കഴുത്തിൽ കോപ്പർ റിങ് ഇട്ട് നടന്നത്. അതും ഒന്നും രണ്ടുമല്ല, അഞ്ചു വർഷം. കേൾക്കുമ്പോൾ അത്ഭുതം തോന്നുവോ ? ഒന്നു തിരിഞ്ഞു നോക്കാനോ നീന്താനോ കളിക്കാനോ ഡ്രൈവ് ചെയ്യാനോ നേരെ ചൊവ്വേ കിടന്നുറങ്ങാനോ പോലും കഴിയാതെ അഞ്ചു വർഷങ്ങൾ. ഒടുവിൽ റിങ് അഴിച്ചപ്പോൾ സ്മിത്ത് കണ്ടെത്തി. തന്റെ കഴുത്തിന് 9 ഇഞ്ച് നീളം കൂടിയിരിക്കുന്നു.ചുരണ്ടിയും അകത്തിയും വലിച്ചുമൊക്കെയായി ഏറെ പണിപ്പെട്ടും ഏറെ വേദന സഹിച്ചുമാണ് ഒടുവിൽ റിങ് ഓരോന്നായി ഊരിയെടുത്തത്. എല്ലാം മാറ്റിയപ്പോൾ കഴുത്തിൽ ദാ ചുവന്നു കരുവാളിച്ചു പാട്.എന്നാൽ റിങ് ഇട്ടതുകൊണ്ടല്ല സ്മിത്തിന്റെ കഴുത്തിനു നീളം വച്ചതെന്നു ഡോക്ടർമാർ. വളർച്ച പൂർത്തിയായ സ്ഥിതിക്ക് എത്ര റിങ് ഇട്ടാലും കഴുത്തു നീളില്ല. ഇനി അഥവാ നീണ്ടിട്ടുണ്ടെങ്കിൽ റിങ് മാറ്റി കുറച്ചു കാലം കഴിയുമ്പോൾ കഴുത്ത് പഴയതുപോലെ ചെറുതാകും എന്നാണത്രേ വിദ്ഗ്ധരുടെ അഭിപ്രായം. ഇപ്പോൾ ഈ പെൺകുട്ടി അകെ കുടുങ്ങിയിരിക്കുകയാണ് .കഴുത്തിന്റെ നീളം വർധിച്ചതുമില്ല പക്ഷെ കഴുത്തിനു ചുറ്റും കരിവാളിപ്പുമായി എന്നാണ് സത്യം .................