Wednesday 22 November 2017

ഹൈബിയുടെ ചടങ്ങില്‍ തമാശയും കളിചിരിയുമായി ടൊവീനോയും ശ്രീറാമും

By Subha Lekshmi B R.17 Jul, 2017

imran-azhar

ഹൈബി ഈഡന്‍, ശ്രീറാം വെങ്കട്ടരാമന്‍, ടൊവിനോ തോമസ്.... മലയാളിക്ക് സുപരിചിതരാണ് ഈ മൂന്നുപേരും. ഒരാള്‍ രാഷ്ട്രീയത്തിലെ താരമാണെങ്കില്‍ മറ്റെയാള്‍ മൂന്നാര്‍ വിഷയത്തില്‍ ചില രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടാണ്. മൂന്നാമനാകട്ടെ വെളളിത്തിരയിലെ താരവും.

 

പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കാനായി എറണാകുളം എംഎല്‍എയായ ഹൈബി ഈഡന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനാണ് ടൊവീനോയും ശ്രീറാം വെങ്കിട്ടരാമനുമെത്തിയത്. പോസ്റ്ററില്‍ തന്‍റെയും എംഎല്‍എയുടെയും പേര് മാത്രമാണുണ്ടായിരുന്നതെന്നും ടൊവിനോയുടെ പേരുണ്ടായിരുന്നില്ലെന്നും ആയതിനാല്‍ പ്രസംഗിച്ച് കലക്കാമെന്ന് കരുതിയാണ് ഇവിടെയെത്തിയതെന്നും ശ്രീറാം വെങ്കട്ടരാമന്‍ പറഞ്ഞു. ഇവിടെയെത്തിയപ്പോള്‍ ടൊവീനോ തോമസ് ഇരിക്കുന്നു. പ്രസംഗം ചീറ്റിപോയെങ്കിലും സാരമില്ള. ടൊവീനോയുടെ കട്ട ഫാനാണ് താനെന്ന് ശ്രീറാം തുറന്നടിച്ചു.

ടൊവീനോയോടൊപ്പം ഒരു സെല്‍ഫി എടുക്കണം എന്ന് ശ്രീറാം പറഞ്ഞപ്പോള്‍ സദസ് നിര്‍ത്താതെ കയ്യടിച്ചു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 15~ാം റാങ്ക് ലഭിച്ച ബി സിദാര്‍ത്ഥ്, പത്താം ക്ളാസ്, പ്ളസുടു പരീകഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, എന്നിവരെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു ശ്രീറാം.


തുടര്‍ന്ന് പ്രസംഗിച്ച ടൊവീനോയും സദസ്സിനെ കയ്യിലെടുത്തു.എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയ സമയത്ത് അഭിനയം പഠിക്കാന്‍ പോയിരുന്നെങ്കില്‍ നന്നായി അഭിനയിക്കാന്‍ സാധിച്ചേനെ. ന ിങ്ങള്‍ എന്താണോ ഇഷ്ടപ്പെടുന്നത്, അത് ചെയ്യുക. എങ്കില്‍ ഉയരങ്ങളിലെത്താന്‍ സാധിക്കും. പത്താം ക്ളാസില്‍ നിങ്ങളുടെ അത്രയും മാര്‍ക്കില്ളാത്ത ഞാന്‍ നിങ്ങളെ ഉപദേശിക്കുകയല്ള. വെറ ുതേ പറഞ്ഞന്നേയുള്ളൂ~ ടൊവീനോ തോമസ് പറഞ്ഞു.

തുടര്‍ന്ന് മൂവരും സെല്‍ഫിയെടുക്കുകയും തമാശകള്‍ പൊട്ടിക്കുകയും ചെയ്തു. സദസ്സിനെ ഇളക്കിമറിച്ചാണ് യുവനിര വേദിവിട്ടത്.