Wednesday 22 November 2017

നവജാത ശിശുവിന് 7 പല്ല്; ലോകത്ത് ആദ്യ സംഭവമെന്ന് ഡോക്ടര്‍

By Anju.09 Sep, 2017

imran-azhar

 

അഹമ്മദാബാദ്: വായില്‍ ഏഴു പല്ലുമായി ജനിച്ച അപൂര്‍വ ശിശുവിന്റെ പല്ലുകളെല്ലാം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.ജനിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞിന്റെ താഴത്തെ മോണയില്‍ ഏഴു പല്ലുകള്‍ കണ്ടെത്തിയത്.

പൂര്‍ണ വളര്‍ച്ചയെത്തിയ പല്ലുകളുമായി ശിശു ജനിക്കുന്നതു ലോകത്ത് ആദ്യമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഗുജറാത്ത് സ്വദേശികളായ ഹാരിഷ്‌നികിത ദമ്പതികള്‍ക്കു പിറന്ന പ്രയാണ്‍ മുലപ്പാല്‍ കുടിക്കാന്‍ വിഷമിച്ചതിനെ തുടര്‍ന്നാണു ഡോക്ടറെ കാണിച്ചത്.


ചിലപ്പോള്‍ നവജാതശിശുക്കളില്‍ വായില്‍ ഇത്തരത്തില്‍ ചില നുറുങ്ങുകള്‍ കാണാം, പക്ഷേ അവ വളരെയധികം വളരുകയില്ല, എന്നാല്‍ ഇത് ഒരു സാധാരണ ജീവശാസ്ത്ര പ്രക്രിയയാണെന്ന് ഡോക്ടറായ രാമത്രി പറഞ്ഞു.