Tuesday 12 December 2017

ഒരുമിച്ച് തുഴയാമോയെന്ന് ഉമ്മന്‍ചാണ്ടി ചിരിയിലൊതുക്കി മാണി

By SUBHALEKSHMI B R.16 Sep, 2017

imran-azhar

കോട്ടയം: കെ .എം.മാണിയുടെ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും വീണ്ടും കൈകോര്‍ക്കുന്നുവെന്ന് സൂചന. മീനച്ചിലാര്‍ പുനരുജ്ജീവന ശില്‍പശാലയില്‍ ഉമ്മന്‍ചാണ്ടിയും കെ.എം.മാണിയ ും വേദി പങ്കെടുത്തിരുന്നു. ഇരുനേതാക്കളും വേദി പങ്കിട്ടത് ഇവര്‍ ഒരുമിക്കുന്നതിന്‍റെ സൂചനയാണെന്നാണ് രാഷ്ട്രീയവൃത്തങ്ങളിലെ സംസാരം. മാത്രമല്ല ഇരുവരുടെയും സംഭാഷണത്തിലും ഇതു സംബന്ധിച്ച സൂചനയാണുളളത്. മോന്‍സ് ജോസഫ് എംഎല്‍എയുടെ ഒരു പരാമര്‍ത്തിനോട് പ്രതികരിക്കവെയായിരുന്നു നേതാക്കള്‍ യോജിപ്പിന്‍റെ ധ്വനിയോടെ സംസാരിച്ചത്.

 

തന്‍െറ മണ്ഡലമായ കിടങ്ങൂരില്‍ ആദ്യമായി നടക്കുന്ന വള്ളംകളിയില്‍ ഉമ്മന്‍ചാണ്ടിയും കെ.എം.മാണിയുമാണ് കണ്‍വീനര്‍മാര്‍ എന്നായിരുന്നു മോന്‍സ് ജോസഫ് പറഞ്ഞത്. ഇതുകേട്ട്മൈക്ക് വാങ്ങിയ കെ.എം. മാണി താനും ഉമ്മന്‍ ചാണ്ടിയും വള്ളംകളിയില്‍ വിദഗ്ധരാണെന്നു പറഞ്ഞതോടെ എല്ളാവരും ചിരിച്ചു. മീനച്ചിലാറിന്‍െറ അക്കരയിക്കരെ നീന്തിയ കഥയും കെ.എം. മാണി ഉമ്മന്‍ചാണ്ടിയുമായി പങ്കുവച്ചു. അതോടെ നമ്മള്‍ക്ക് ഇനിയും ഒരുവള്ളത്തില്‍ തുഴയാം എന്നായി ഉമ്മന്‍ ചാണ്ടി. കെ.എം.മാണി ചിരിച്ചതേയുള്ളൂ, ഒന്നും പറഞ്ഞില്ള. അപ്പോള്‍ നമുക്ക് ഒരുമിച്ച് നീന്താമെന്ന് ഉമ്മന്‍ചാണ്ടി ഒരിക്കല്‍ക്കൂടി പറഞ്ഞു.

 

കേരള കോണ്‍ഗ്രസ്~ കോണ്‍ഗ്രസ് അകല്‍ച്ച കുറഞ്ഞെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ആദ്യ പ്രതികരണം. കോട്ടയത്ത് ഒരേ വേദിയില്‍ നേതാക്കള്‍ ഒരുമിച്ചെത്ത ിയത് നല്ള സിഗ്നലാണ്. പരസ്പരം സംസാരിക്കാനുളള അന്തരീകഷമായിട്ടുണ്ടെന്നും മടങ്ങിവരവ് അറിയാന്‍ കാത്തിരിക്കാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.