Friday 20 October 2017

ലെസ്ബിയൻ ആന്തം വൈറൽ ...........

By BINDU PP.22 Apr, 2017

imran-azhar

 

 

 

എന്റെ പ്രണയം നിന്നോടാണ് ... നിന്റെ ലിംഗത്തോടല്ല ... പ്രണയം എന്നത് രണ്ടു ലിംഗത്തിൽ പ്പെട്ടവർക്ക് മാത്രം അനുഭവിക്കാനുള്ളതാണോ ..? പെണ്ണും പെണ്ണും പ്രേമിച്ചാൽ അവിടെ എന്തുകൊണ്ട് സദാചാരം പൊട്ടിമുളയ്ക്കുന്നു ? എൽ ജി ബി ടി എന്ന വിഭാഗത്തിനോട് കാണിക്കുന്ന അവഗണന , അവരുടെ പ്രണയങ്ങളോട് കാണിക്കുന്ന അമർഷം ...പ്രണയത്തിൽ വിരുദ്ധ ശരീരമുള്ളവരാണെങ്കിൽ പെർഫെക്റ്റ് എന്നും,ആസ്വാദ്യമാകൂ നിയമ പരവും പ്രകൃതി ദത്തവും ആകൂ എന്നതാണ് സമൂഹത്തിന്റെ നിലപാട്.എന്നാൽ , ഒരേ ലിംഗ പ്രണയം പലരുടെ ഉള്ളിൽ നിന്നും മുള പൊട്ടി പുറത്തേയ്ക്ക് വരികയും തളിർക്കുകയും പൂക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെയാകുമല്ലോ ലെസ്ബിയൻ ആന്തം എന്ന തമിഴ് പാട്ട് ഇത്രയധികം കേൾക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും യൂട്യൂബിൽ വൈറലാവുകയും ചെയ്തതും. പെണ്മയുടെ ....പെണ്ണിന്റെ പ്രണയത്തിന്റെ ആഘോഷമാണ് ലെസ്ബിയൻ ആന്തം എന്ന പാട്ട്.ലേഡീസ് ആൻഡ് ജെന്റൽ മാൻ എന്ന പേരിൽ മാലിനി ജീവര്തനം സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയിലെ ഒരു ഭാഗം മാത്രമാണ് ഈ ഗാനം. ജസ്റ്റിൻ പ്രഭാകരനാണ് പാട്ട് ചെയ്തിരിക്കുന്നത്. ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം വളരെ സെൻസിറ്റിവും ഒപ്പം പ്രധാനവുമാണ്. ഒരേ ലിംഗക്കാരുടെ പ്രണയം, സമൂഹം അവരോടു ഇടപെടുന്ന വിധം, വിഷാദത്തിൽ കുരുങ്ങിയുള്ള ആത്മഹത്യ... ഏതൊരു പ്രണയ കഥയിലെത്തുമെന്നത് പോലെ സ്ത്രീകളുടെ പ്രണയം പറയുന്ന ഈ ചിത്രവും ഇത് തന്നെ സംസാരിക്കുന്നു..............എന്നാൽ ഈ പാട്ട് പൂർണ മനസോടെ സ്വീകരിച്ച് ആസ്വദിക്കുകയും ചെയ്യുകയാണ് ഓരോ പ്രേക്ഷകരും ....

 

വീഡിയോ കാണാം .............