Friday 27 April 2018

ഗാലറിയില്‍ രോഹിതിന്‍റെ പ്രണയനിമിഷങ്ങള്‍; കോപാകുലയായി മുന്‍കാമുകി

By SUBHALEKSHMI B R.21 Dec, 2017

imran-azhar

ശ്രീലങ്കെതിരായ ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി കൊണ്ട് മാത്രമല്ല രോഹിത് ശര്‍മ്മ ശ്രദ്ധേയനായത്. രോഹിതും ഭാര്യ റിതികയും തമ്മിലുള്ള പ്രണയനിമിഷങ്ങളാണ് താരത്തെ ശ്രദ്ധേയനാക്കിയത്. ഭര്‍ത്താവിന്‍റെ ഇരട്ടസെഞ്ചുറി കണ്ട് ഗാലറിയിലിരുന്ന് റിതിക ആനന്ദക്കണ്ണീര്‍ വാര്‍ത്തപ്പോള്‍ രോഹിത് ഒരു ചുംബനം പറത്തിവിട്ടാണ് ആ കണ്ണീരൊപ്പിയത്. പിന്നീട് മത്സരശേഷം ഗാലറിയിലെത്തി റിതികയുടെ നെറ്റിയില് ചുംബനം നല്കാനും രോഹിത് മറന്നില്ള. സിനിമകളെപ്പോലും വെല്ളുന്ന പ്രണയരംഗങ്ങളായിരുന്നു അതെന്ന് ബോളിവുഡ് താരം അനുപം ഖേര് അഭി പ്രായപ്പെടുയകയും ചെയ്തു.

 

എന്നാല് ഇതൊന്നും മറ്റൊരാള്‍ക്ക് അത്ര ദഹിച്ചില്ല. മറ്റാരുമല്ല, രോഹിത്തിന്‍െറ മുന്‍കാമുകിയും മോഡലുമായ സോഫിയ ഹയാത്തിനെയാണ് ഈ പ്രണയരംഗങ്ങള്‍ ചൊടിപ്പിച്ചത്. സെഞ്ചുറി നേട്ടം രോഹിത് ഭാര്യയ്ക്ക് സമര്പ്പിച്ചതിനെ വിമര്‍ശിച്ച സോഫിയ രോഹിത് വിജയങ്ങള്‍ നേടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വിജയം പങ്കാളിക്ക് സമര്‍പ്പിക്കുകയെന്നത് രോഹിതിന്‍റെ ശീലമാണ്. ഞാന് രോഹിതിന്‍റെ കാമുകിയായിരുന്നപ്പോഴും അങ്ങനെയുണ്ടായിട്ടുണ്ട്. പക്ഷേ രോഹിത് മോശം ഫോമിലാണെങ്കില്‍ മാത്രമേ ഞാന് കരയാറുള്ളു. എന്‍െറ അരികില്‍ നിന്നും രോഹിതിനെ മാറ്റാന്‍ ഒരാളെ അദ്ദേഹത്തിന് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും സോഫിയ പറഞ്ഞു.

 

 


എന്നാല് വിജയാഘോഷത്തിലും ജനങ്ങള്‍ ലിംഗവിവേചനമാണ് കാണിക്കുന്നത്. പുരുഷനായിരുന്നതുകൊണ്ടു മാത്രമാണ് ജനങ്ങള്‍ രോഹിത്തിന് വേണ്ടി കൈയ്യടിക്കുന്നത്. ഇതൊരു ബാറ്റ്~ബോള് ഗെയിം മാത്രമാണെന്ന് രോഹിത് മനസ്സിലാക്കണമെന്നും സോഫിയ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു സോഫിയയുടെ പ്രതികരണം.

 

കാഴ്ച്ച ഇല്ളാതിരുന്നിട്ടും കാഞ്ചന്മാല പാണ്ഡെ പാരാലിന്പിക്സില്‍ മെഡല്‍ നേടിയിട്ട് ആരും അതു ആഘോഷിച്ചു കണ്ടില്ള. അങ്ങിനെയുള്ളവര്‍ക്ക് പ്രചോദനം നല്കണമെന്നും താന്‍ അത്തരം വിജയങ്ങളാണ് ആഘോഷിക്കുക.

 

2012 മുതല്‍ ബ്രിട്ടീഷ്~ഇന്ത്യന്‍ മോഡലായ സോഫിയയും രോഹിതും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേര്പിരിയുകയായിരുന്നു. തുടര്ന്ന് രോഹിത് തന്‍െറ ബാല്യകാല സുഹൃത്തായ റിതികയെ വിവാഹം ചെയ്തു. 2015 ഡിസംബര് 13നാണ് രോഹിതും റിതിക സജ്ദേഹും തമ്മിലുള്ള വിവാഹം നടന്നത്.