Monday 23 October 2017

മൂന്നുവയസ്സുളള മകളെയും കോടികളുടെ സ്വത്തും ഉപേക്ഷിച്ച് ദന്പതിമാര്‍ സന്യാസം സ്വീകരിക്കുന്നു

By SUBHALEKSHMI B R.16 Sep, 2017

imran-azhar

മധ്യപ്രദേശിലെ നീമുച്ചില്‍ നിന്നുള്ള സുമിത് റാത്തോര്‍ എന്ന ബിസിനസുകാരനും ഭാര്യ അനാമികയുമാണ് ഈ ഞെട്ടിക്കുന്ന തീരുമാനമെടുത്തിരിക്കുന്നത്. ബന്ധുക്കള്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ നിലപാട് മാറ്റുന്നില്ല. മുപ്പത്തഞ്ച് കാരനായ സുമിതും മുപ്പത്തിനാല് കാരിയായ അനാമികയും സെപ്റ്റംബര്‍ 23ന് ദീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജൈനസന്യാസിമാരാകാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തിലുള്ള ജൈന മതാചാര്യന്‍ രാം ലാല്‍ മഹാരാജിന്‍െറ കീഴിലാണ് ഇവര്‍ സന്യാസം സ്വീകരിക്കുന്നത്.

 

അപ്പോള്‍ സന്യാസത്തിനായി മകളെയും ഉപേക്ഷിക്കുകയാണോ എന്നാണ് ഇവരെ അറിയുന്നവരെല്ലാം ചോദിക്കുന്നത്. എന്നാല്‍ തന്‍റെ പേരക്കുട്ടിയെ താന്‍ വളര്‍ത്തുമെന്നാണ് അനാമികയുടെ അച്ഛന്‍ അശോക് ചന്ദിയ്യ പറയുന്നു. ബിജെപിയുടെ മുന്‍ നീമച്ച് ജില്ളാ പ്രസിഡന്‍റ് കൂടിയാണ് അശോക് ചന്ദിയ്യ.

 

എല്ളാം ഉപേക്ഷിക്കരുതെന്ന് ദന്പതികളെ ബോധ്യപ്പെടുത്താന്‍ കഴിയില്ളെന്ന് അശോക് ചന്ദിയ്യ പറഞ്ഞു. മതപരമായ വാദങ്ങള്‍ക്ക് എതിരായി തങ്ങള്‍ പ്രതികരിക്കില്ലെന്നും
മതം വിളിക്കുന്പോള്‍ ആര്‍ക്കാണ് പോകാതിരിക്കാനാവുകയെന്നും ചന്ദിയ്യ കൂട്ടിച്ചേര്‍ത്തു.സുമിതിന്‍റെ പിതാവ് രാജേന്ദ്ര സിംഗ് രത്തോറും തീരുമാനത്തെ അംഗീകരിക്കുന്നു. സിമന്‍റ് കന്പനികള്‍ക്കായി ചാക്കുകളുണ്ടാക്കുന്ന ഫാക്ടറി ഉടമയാണ് അദ്ദേഹം. തങ്ങള്‍ ഇത് പ്രതീക്ഷച്ചതാണെന്നും എന്നാല്‍ ഇത്ര നേരത്തെ ഉണ്ടാകുമെന്ന് വിചാരിച്ചില്ലെന്നും രാജേന്ദ്ര സിംഗ് പറയുന്നു.

 

കഴിഞ്ഞമാസം 22നാണ് രാം ലാല്‍ മഹാരാജിനെ കണ്ട് സന്യാസം സ്വീകരിക്കാനുള്ള ആഗ്രഹം സുമിത് പ്രകടിപ്പിക്കുന്നത്. അപ്പോള്‍ അനാമികയുടെ സമ്മതം ചോദിക്കാനായിരുന്നത്രെ മഹാരാജിന്‍െറ നിര്‍ദ്ദേശം. അനാമിക സമ്മതം മൂളുക മാത്രമല്ല താനും സന്യാസിയാകാന്‍ പോവുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും ആദ്യം ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.